തിരുവനന്തപുരത്ത് കേരള ഹൈക്കോടതി ബെഞ്ച് അനുവദിക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എം. പി. യുടെ സ്വകാര്യ ബില്‍

തിരുവനന്തപുരത്ത് കേരള ഹൈക്കോടതി ബെഞ്ച് അനുവദിക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എം. പി. യുടെ സ്വകാര്യ ബില്‍

തിരുവനന്തപുരത്ത് ഹൈക്കോടതിയുടെ സ്ഥിരം ബെഞ്ച് ഏര്‍പ്പെടുത്തണമെന്നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ കേസുകള്‍ ഈ ബെഞ്ചിനു വിടണമെന്നും ബില്ലില്‍ നിര്‍ദ്ദേശിക്കുന്നു.

കേരളപ്പിറവിമുതല്‍ നിലവിലുള്ള ആവശ്യമാണ് ഇതെന്ന് ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. എല്ലാ പൗരന്മാര്‍ക്കും നീതി ലഭിക്കാനുള്ള അവസരം ഭരണഘടന വാഗ്ദാനം ചെയ്തിട്ടുണ്ട്. വാതില്‍പ്പടിയില്‍ നീതി എന്നത് എല്ലാ സര്‍ക്കാരുകളുടെയും നയവുമായിരുന്നു. എന്നിട്ടും ഈ ആവശ്യം അവഗണിക്കപ്പെട്ടു.

തിരുവനന്തപുരത്ത് സ്ഥിരം ഹൈക്കോടതി ബെഞ്ച് വന്നാല്‍ സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങള്‍ക്കും അഭിഭാഷകര്‍ക്കും ജനങ്ങള്‍ക്കും ഉപകാരപ്രദമാകും. അവര്‍ക്കെല്ലാം കുറഞ്ഞ ചെലവില്‍ നീതി തേടാനാകും.

സംസ്ഥാനതലസ്ഥാനം തിരുവനന്തപുരത്തും ഹൈക്കോടതി കൊച്ചിയിലുമായതിനാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കേസിന്റെ ആവശ്യങ്ങള്‍ക്കായി നിരന്തരം യാത്ര ചെയ്യേണ്ട നിലയുണ്ട്. ഇത് ഖജനാവിനു ഭാരമുണ്ടാക്കുകയും സമയനഷ്ടത്തിന് ഇടവരുത്തുകയും ചെയ്യുന്നുവെന്നും ജോണ്‍ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.

സംസ്ഥാനതലസ്ഥാനത്ത് സ്ഥിരം ഹൈക്കോടതി ബെഞ്ചില്ലാത്ത സവിശേഷസ്ഥിതിയാണ് കേരളം നേരിടുന്നത്. ഗുജറാത്ത്, മധ്യപ്രദേശ്, ഒഡീഷ, ഗോവ, ഉത്തരാഖണ്ഡ്, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, മിസോറം, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലും ഈ നിലയുണ്ട്. അവിടെനിന്നെല്ലാം തലസ്ഥാനത്ത് സ്ഥിരം ഹൈക്കോടതി ബെഞ്ച് വേണമെന്ന ആവശ്യം ഉയരുന്നുമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here