ഇന്ത്യയുമായി തന്ത്രപ്രധാന മേഖലകളിലെ സഹകരണത്തിന് പരിഗണന നല്‍കുമെന്ന് റഷ്യ

ഇന്ത്യയുമായി തന്ത്രപ്രധാന മേഖലകളിലെ സഹകരണത്തിന് റഷ്യ പ്രഥമ പരിഗണന നല്‍കുമെന്ന് റഷ്യന്‍ വിദേശ കാര്യ മന്ത്രി സെര്‍ജി ലവ്‌റോവ് വ്യക്തമാക്കി. സൗഹൃദവും പരസ്പര വിശ്വാസവുമാണ് റഷ്യ-ഇന്ത്യ ബന്ധത്തെ ദൃഢമാക്കുന്നത് എന്നും സെര്‍ജി ലവ്‌റോവ് പറഞ്ഞു.

ദില്ലി ഹൈദരാബാദ് ഹൗസില്‍ കേന്ദ്ര വിദേശ കാര്യ മന്ത്രി എസ് ജയശങ്കറും ആയി നടത്തിയ ഉപയകക്ഷി ചര്‍ച്ചയിലാണ് സെര്‍ജി ലവ്‌റോവിന്റെ പരാമര്‍ശം. റഷ്യ-യുക്രെയ്ന്‍ യുദ്ധം തുടരുന്നതിനിടെ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസമാണ് ഇന്ത്യയില്‍ എത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News