ഗവര്‍ണര്‍ നിയമന ഭേദഗതി ബില്‍ വി ശിവദാസന്‍ എം പി രാജ്യസഭയില്‍ അവതരിപ്പിച്ചു

ഗവര്‍ണര്‍മാരുടെ നിയമനങ്ങളിലും നീക്കം ചെയ്യലിലും ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടുള്ള സ്വകാര്യ ബില്ല് വി ശിവദാസന്‍ എംപി രാജ്യസഭയില്‍ അവതരിപ്പിച്ചു.ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 153, 155, 156 എന്നിവ ഭേദഗതി ചെയ്യുന്നതിനുള്ള ബില്ല് ആണ് രാജ്യസഭയില്‍ അവതരിപ്പിച്ചത്.

സംസ്ഥാനങ്ങളിലെ ഗവര്‍ണ്ണര്‍ നിയമനത്തില്‍ ഭരണഘടനാ ഭേദഗതി നിര്‍ദ്ദേശിച്ച് രാജ്യസഭാ എംപി വി ശിവദാസന്‍ രാജ്യസഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചു… ഓരോ സംസ്ഥാനങ്ങളിലും അതതിടത്തെ എം എല്‍ എ മാര്‍, തദ്ദേശ സ്വയം ഭരണ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് ഗവര്‍ണറെ തെരഞ്ഞെടുക്കണമെന്ന ഭേദഗതി നിര്‍ദ്ദേശമാണ് അവതരിപ്പിച്ചത്. 153, 155, 156 അനുച്ഛേദങ്ങള്‍ ദേദഗതി ചെയ്യാനുള്ള നിര്‍ദേശങ്ങളാണ് ബില്ലില്‍ അവതരിപ്പിച്ചത്.

സംസ്ഥാന താത്പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഗവര്‍ണര്‍മാര്‍ അതില്‍ വീഴ്ച വരുത്തുമ്പോള്‍ പിന്‍വലിക്കാന്‍ നിയമസഭക്ക് അധികാരം നല്‍കണം. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ നിയമസഭ പ്രമേയം പാസ്സാക്കിയാല്‍ ഗവര്‍ണറെ പിന്‍വലിക്കണംമെന്നും ബില്ലില്‍ നിര്‍ദേശമുണ്ട് കേന്ദ്ര സര്‍ക്കാരിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഉപകാരണമായി ഗവര്‍ണര്‍മാര്‍ മാറുന്ന സാഹചര്യം ഈ ബില്ലിലൂടെ മാറുമെന്ന് വി ശിവദാസന്‍ എംപി വ്യക്തമാക്കി

കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശപ്രകാരം രാഷ്ട്രപതി ഗവര്‍ണര്‍മാരെ നിയമിക്കുന്ന സമ്പ്രദായത്തിനുപകരം സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന ആവശ്യത്തിനൊപ്പം ഒരു ഗവര്‍ണ്ണര്‍ക്ക് ഒന്നിലധികം സംസ്ഥാനങ്ങളില്‍ ചുമതല നല്‍കരുതെന്നും , കാലാവധി നീട്ടി നല്‍കരുതെന്നും ബില്ലില്‍ ആവശ്യപ്പെടുന്നുണ്ട്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News