കര്‍ണാടകയില്‍ ഹലാല്‍ മാംസം വിറ്റയാളെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി

ഹലാല്‍ മാംസം വിറ്റയാളെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു. കഴിഞ്ഞ ദിവസം ഹലാല്‍ മാംസത്തിനെതിരെ ഉയരുന്ന ശക്തമായ എതിര്‍പ്പ് സര്‍ക്കാര്‍ പരിശോധിക്കുമെന്നു കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഭദ്രാവതിയില്‍ ഇന്നലെ മുസ്ലിം കച്ചവടക്കാരെ ആക്രമിച്ചതായി പരാതി ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഹിജാബ് വിഷയം കര്‍ണാടകയില്‍ വിവാദമായതിനു ശേഷം തീവ്ര ഹിന്ദു സംഘടനകള്‍ ഹലാല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കെതിരെ ശക്തമായ പ്രചാരണ പരിപാടികളാണ് സംസ്ഥാനത്ത് നടത്തുന്നത്.

നേരത്തെ ക്ഷേത്ര പരിസരങ്ങളില്‍ അഹിന്ദുക്കള്‍ കച്ചവടം നടത്തുന്നതു വിലക്കിക്കൊണ്ടു ചില സംഘടനകള്‍ രംഗത്തത്തെത്തിയിരുന്നു. മുസ്ലിം കച്ചവടക്കാരെ ലക്ഷ്യമിട്ടായിരുന്നു ഹിന്ദു സംഘനകളുടെ ഈ നീക്കമെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.

കര്‍ണാടകയില്‍ പലയിടത്തും ഹലാല്‍ കച്ചവടം നടത്തുന്നതിനെതിരെ ശക്തമായ എതിര്‍പ്പാണ് ഉയരുന്നത്. ഭദ്രാവതിയില്‍ നടന്ന ആക്രമണത്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു ശിവമോഗ പൊലീസ് സൂപ്രണ്ട് ബിഎം ലക്ഷ്മി പ്രസാദ് അറിയിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെ ചില ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഹൊസാമനെ പ്രദേശത്ത് ഹലാല്‍ മാംസത്തിനെതിരെ പ്രചാരണം നടത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

പ്രചാരണത്തിനിടെ മാംസക്കച്ചവടക്കാരനായ തൗസിഫിനെയാണ് ഇവര്‍ ഭീഷണിപ്പെടുത്തിയത്. ഇയാളുടെ കോഴിക്കടയില്‍ ‘നോണ്‍-ഹലാല്‍’ ഇറച്ചി വില്‍ക്കാന്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതായി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിനെച്ചൊല്ലി മര്‍ദനമുണ്ടായെന്നാണ് പൊലീസ് അറിയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News