വേനലില്‍ കുളിരേകാന്‍ പച്ചമാങ്ങ ജ്യൂസ്

മാങ്ങയുടെ സീസണില്‍ മാമ്പഴമാക്കാന്‍ വെച്ച് പഴുപ്പിക്കാതെ കുറച്ച് പച്ചമാങ്ങയെടുത്ത് നല്ല ജ്യൂസ് ഉണ്ടാക്കിയാലോ? പൊള്ളുന്ന വെയിലത്ത് ശരീരവും മനസ്സും കുളിര്‍പ്പിക്കാനും അത്യുത്തമമാണ് പച്ചമാങ്ങ ജ്യൂസ്. ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍:

പച്ചമാങ്ങ- 1 എണ്ണം
പഞ്ചസാര- അര കപ്പ്
ഏലക്കായ- 4 എണ്ണം
വെള്ളം- പാകത്തിന്

തയ്യാറാക്കുന്ന വിധം:

മാങ്ങ തൊലികളഞ്ഞ് പഞ്ചസാരയും ഏലക്കായയും ആവശ്യത്തിന് തണുത്ത വെള്ളവും ചേര്‍ത്ത് മിക്സിയില്‍ നന്നായി അടിക്കുക. അരിച്ചെടുത്ത് ഉപയോഗിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News