കരമനയില്‍ കരിയര്‍ ഡെവലപ്‌മെന്റ് സെന്റര്‍ അനുവദിച്ചു; സംസ്ഥാനത്തെ മാതൃകാ കരിയര്‍ ഡെവലപ്‌മെന്റ് സെന്റര്‍ ആയി സ്ഥാപനത്തെ മാറ്റുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

നേമം മണ്ഡലത്തിലെ കരമനയില്‍ കരിയര്‍ ഡെവലപ്‌മെന്റ് സെന്റര്‍ സ്ഥാപിക്കുന്നതിന് 4.99 കോടി രൂപ അനുവദിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ അധിഷ്ഠിത കോഴ്സുകള്‍ തെരഞ്ഞെടുക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാക്കുന്ന കരിയര്‍ ഡെവലപ്‌മെന്റ് സെന്റര്‍ കരമനയില്‍ സ്ഥാപിക്കുന്നതോടെ തിരുവനന്തപുരം നഗരത്തിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.

കരിയര്‍ പ്ലാനിംഗിന് പുറമേ മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനം, സൈക്കോ മെട്രിക് ടെസ്റ്റുകള്‍, കരിയര്‍ കൗണ്‍സിലിംഗ് തുടങ്ങിയ സേവനങ്ങളും ഇവിടെ നിന്ന് ലഭ്യമാകും. ആധുനിക ലൈബ്രറി സംവിധാനം, വായനാ മുറികള്‍, ഓണ്‍ലൈന്‍ പഠനത്തിന് സ്റ്റുഡിയോ, കമ്പ്യൂട്ടര്‍ ലാബ്, സെമിനാര്‍ ഹാള്‍, ട്രെയിനിങ് റൂമുകള്‍ എന്നിവ ഈ സെന്ററില്‍ ഉണ്ടാകും.

വിദഗ്ദ്ധരായ കരിയര്‍ അഡൈ്വസര്‍മാരുടെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ കുട്ടികള്‍ക്ക് ഉന്നത പഠനത്തിനുള്ള കോഴ്‌സുകളും സ്ഥാപനങ്ങളും തെരഞ്ഞെടുക്കുന്നതിനും മത്സരപരീക്ഷകള്‍ക്കുള്ള ട്രെയിനിങ് ലഭ്യമാക്കുക വഴി കുട്ടികള്‍ക്ക് ജോലി ലഭിക്കുന്നതിനും സ്ഥാപനം സഹായകരമാകും.

സംസ്ഥാനത്തെ മാതൃകാ കരിയര്‍ ഡെവലപ്‌മെന്റ് സെന്റര്‍ ആയി ഈ സ്ഥാപനത്തെ മാറ്റുമെന്ന് നേമം എംഎല്‍എ കൂടിയായ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News