കള്ളുചെത്ത് വ്യവസായ ബോര്‍ഡ് ഈ വര്‍ഷം യാഥാര്‍ഥ്യമാക്കും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കള്ള് വ്യവസായ മേഖലയെ സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലാളികളുടെ തൊഴില്‍സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായുള്ള കള്ളുചെത്ത് വ്യവസായ ബോര്‍ഡ് ഈ വര്‍ഷം തന്നെ യാഥാര്‍ഥ്യമാക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

പരമ്പരാഗത വ്യവസായമെന്ന നിലയില്‍ കള്ള് വ്യവസായത്തെ സംരക്ഷിച്ച് കാലോചിതമാക്കുകയും പ്രകൃതിദത്ത പാനീയമായ കള്ളിന് കൂടുതല്‍ പ്രചാരണം നല്‍കി, ശുദ്ധമായ കള്ള് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതില്‍ വിശ്വാസ്യത നേടിയെടുക്കുകയും ചെയ്യും. മന്ത്രി പറഞ്ഞു.

ഉപഭോക്താക്കള്‍ക്ക് ശുദ്ധമായ കള്ള് ലഭിക്കുന്നു എന്ന് ഉറപ്പാക്കുകയും
ഉല്പാദനം കൂടുതലുള്ള സ്ഥലങ്ങളില്‍ നിന്നും സംഭരിച്ച് ആവശ്യമുള്ള മറ്റ് സ്ഥലങ്ങളിലെത്തിക്കുകയും കള്ളില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള സംരംഭങ്ങള്‍ ആരംഭിക്കുകയും അധികമായി ലഭിക്കുന്ന കള്ള് കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യുവാന്‍
ബോര്‍ഡിന് ചുമതലയുണ്ടാവും മന്ത്രി വ്യക്തമാക്കി.

കള്ളിന്റെ ഉല്‍പാദനം, അന്തര്‍ജില്ലാ, അന്തര്‍ റെയിഞ്ച് നീക്കം എന്നിവ നിരീക്ഷിക്കുന്നതിന് ട്രാക്ക് ആന്‍ഡ് ട്രേസ് സംവിധാനം ഏര്‍പ്പെടുത്തും. ഇതിലൂടെ കള്ള് ചെത്ത് വ്യവസായ രംഗത്ത് കൂടുതല്‍ സുതാര്യത ഉറപ്പാക്കും

കള്ള് ചെത്ത് വ്യവസായ ബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് ആഫീസറെ ഈ മാസം തന്നെ നിയോഗിക്കുമെന്നും തുടര്‍ന്ന് ഡയറക്ടര്‍ ബോര്‍ഡ് രൂപീകരിച്ച് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News