23-ാം പാര്‍ട്ടി കോണ്‍ഗ്രസ് റെഡ് ഫ്‌ളാഗ് ഡേ കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

സി പി ഐ എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് വിളംബരം ചെയ്തുള്ള റെഡ് ഫ്ളാഗ് ഡേ ആവേശമായി. 23 കിലോമീറ്റര്‍ നീളത്തില്‍ ദേശീയപാതയില്‍ തലശേരി ജവഹര്‍ഘട്ടില്‍നിന്ന് കണ്ണൂര്‍ കാല്‍ടെക്സിലെ എ കെ ജി പ്രതിമവരെ തുടര്‍ച്ചയായി ചെങ്കൊടി ഉയര്‍ത്തിപ്പിടിച്ചാണ് ഫ്‌ലാഗ് ഡേ ആഘോഷമാക്കിയത്. വൈകിട്ട് അഞ്ചിനാണ് 23 കിലോമീറ്ററോളം നീളത്തില്‍ ചെങ്കൊടി പാറിയത്.

15 മീറ്റര്‍ നീളമുള്ള ചെമ്പതാകകള്‍ ചേര്‍ത്തുകെട്ടിയാണ് ജവഹര്‍ഘട്ടുമുതല്‍ എകെജി സ്‌ക്വയര്‍ വരെ 23 കിലോമീറ്ററില്‍ പിടിച്ചത്. ജവഹര്‍ഘട്ടില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഫ്‌ലാഗ് ഡേ പ്രഖ്യാപനം നടത്തി. എ കെ ജി സ്‌ക്വയറില്‍ കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജന്‍, എം വി ഗോവിന്ദന്‍ തുടങ്ങിയവര്‍ പങ്കെടുക്കുത്തു.

കരിവെള്ളൂര്‍ രക്തസാക്ഷി സ്മാരകം മുതല്‍ മാഹി പൂഴിത്തലയില്‍ പ്രത്യേകം ഒരുക്കിയ ചെറുകല്ലായി രക്തസാക്ഷി കവാടംവരെ ഇടവിട്ട് 53 പ്രധാന കേന്ദ്രങ്ങളില്‍ 15 മീറ്റര്‍ നീളമുള്ള ചെങ്കൊടിയേന്തി ജനങ്ങള്‍ അണിനിരന്നു. യുഎഫ് വേള്‍ഡ് റെക്കോഡിനുവേണ്ടി സുനില്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ഫ്‌ലാഗ് ഡേ ചിത്രീകരിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News