ഇ കെ നായനാര്‍ മ്യൂസിയം ഏപ്രില്‍ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും: കോടിയേരി ബാലകൃഷ്ണന്‍

സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി ഇ കെ നായനാര്‍ മെമ്മോറിയല്‍ മ്യൂസിയം ഏപ്രില്‍ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. ഏപ്രില്‍ മൂന്നിന് വൈകുന്നേരം 3.30നാണ് ഉദ്ഘാടനം നടക്കുക.

ആധുനിക സൗകര്യങ്ങളോടെയാണ് മ്യൂസിയം തയ്യാറാക്കിയതെന്നും പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം ഏപ്രില്‍ 11 മുതല്‍ മ്യൂസിയത്തില്‍ പൊതു ജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

പാര്‍ട്ടി കോണ്‍ഗ്രസിനായി ഏപ്രില്‍ നാലിന് തന്നെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എത്തുമെന്ന് കോടിയേരി അറിയിച്ചു. ഏപ്രില്‍ അഞ്ചോടെ എല്ലാ പോളിറ്റ് ബ്യൂറോ അംഗങ്ങളും കണ്ണൂരിലെത്തും. അഞ്ചിന് വൈകുന്നേരം നാലിന് പോളിറ്റ് ബ്യൂറോ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here