എ.സിക്കും ടി.വിക്കും പത്ത് ശതമാനം വരെ വില വര്‍ധിച്ചേക്കുമെന്ന് കമ്പനികള്‍

റഷ്യ-യുക്രൈന്‍ യുദ്ധവും ചൈനയിലെ ലോക്ക്ഡൗണും ഇലക്ട്രോണിക് ഉല്‍പന്നങ്ങളുടെ വില അടുത്തമാസം മുതല്‍ ഏഴ് ശതമാനമോ പത്ത് ശതമാനമോ ആയി ഉയരാനിടയാക്കുമെന്ന് കമ്പനികള്‍. ചൈനയിലെ ലോക്ക്ഡൗണും റഷ്യ-യുക്രൈന്‍ യുദ്ധവും വിപണിക്ക് ഇരട്ടപ്രഹരമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് തോംസണ്‍ ബ്രാന്‍ഡിന്റെ ലൈസന്‍സി ആയ സൂപ്പര്‍ പ്ലാസ്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡ് മേധാവി അവ്നീത് സിങ് മര്‍വാ പറഞ്ഞു.

ലോഹം, പെട്രോളിയം എന്നിവയുടെ വില വര്‍ധനയും ഉല്‍പന്നങ്ങളുടെ നിരക്കുവര്‍ധനയ്ക്ക് കാരണമായി അവ്നീത് സിങ് ചൂണ്ടിക്കാണിക്കുന്നു. സ്മാര്‍ട് ഫോണുകള്‍, ലാപ്ടോപ്പുകള്‍, ടി.വികള്‍, എ.സികള്‍, ഇറക്കുമതി ചെയ്യുന്ന വാച്ചുകള്‍ എന്നിവയ്ക്കെല്ലാം വരുന്ന ആഴ്ചകളില്‍ വില വര്‍ധിക്കും.

റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധമാണ് ഈ സാഹചര്യത്തിലേക്ക് നയിച്ചതെന്ന് ഇന്‍ഡ്കല്‍ ടെക്നോളജീസ് മേധാവി ആനന്ദ് ദൂബെ പറഞ്ഞു. ചിപ്പുകള്‍ ഉള്‍പ്പടെയുള്ള സുപ്രധാന വസ്തുക്കളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന പദാര്‍ത്ഥങ്ങള്‍ നിര്‍മിക്കുന്ന രാജ്യങ്ങളാണ് റഷ്യയും യുക്രൈനുമെല്ലാം. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി വിപണിയില്‍ ചിപ്പിന് ക്ഷാമം നേരിടുന്നുമുണ്ട്.

കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധി വിട്ടൊഴിഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സുപ്രധാന വിഭവങ്ങളുടെ ഉറവിടമായ രണ്ട് രാജ്യങ്ങള്‍ തമ്മില്‍ യുദ്ധമുണ്ടാവുന്നത്. റഷ്യയ്ക്ക് യുഎസ് അംഗരാജ്യങ്ങളും യു.കെയും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതും ഈ പ്രതിസന്ധിയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel