ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? ഈ പാനീയങ്ങള്‍ അപകടകരം

ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ കട്ടിയായ ആഹാരം ഒഴിവാക്കി പാനീയങ്ങള്‍ കൂടുതലായി ആശ്രയിക്കാനുള്ള സാധ്യത ഏറെയാണ്. എന്നാല്‍, ചില പാനീയങ്ങള്‍ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഇത്തരം പാനീയങ്ങള്‍ കുടിക്കുന്നത് ശരീരഭാരം കുറയുന്നത് പതുക്കെയാക്കുമെന്നും ചിലപ്പോള്‍ ശരീരഭാരം കൂടാന്‍ ഇടയാക്കുമെന്നും അവര്‍ പറയുന്നു. അവ ഏതൊക്കെയെന്ന് നോക്കാം.

എയറേറ്റഡ് ഡ്രിങ്ക്സ്

എയറേറ്റഡ് ഡ്രിങ്ക്സിലും സോഡയിലും മധുരത്തിന്റെയും കലോറിയുടെയും അളവ് വളരെ കൂടുതലാണ്. ഈ പാനീയങ്ങള്‍ കുടിക്കുമ്പോള്‍ ഒരുപക്ഷേ, നമ്മള്‍ വേഗത്തില്‍ ഊര്‍ജസ്വലരാകുകയും പെട്ടെന്ന് വിശപ്പു ശമിക്കുകയും ചെയ്യുന്നുണ്ടാകും. എന്നാല്‍, അവയില്‍ മധുരത്തിന്റെ അളവ് വളരെകൂടുതലാണ്. ഇത് ശരീരഭാരം വര്‍ധിക്കാന്‍ ഇടയാക്കും. ഇവയ്ക്ക് അസിഡിക് സ്വഭാവം കൂടുതലുള്ളതിനാല്‍ അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും അധികമാണ്.

ബോട്ടില്‍ഡ് ജ്യൂസ്

ജ്യൂസുകള്‍ ആണെങ്കില്‍പ്പോലും സംസ്‌കരിച്ച പാനീയങ്ങള്‍ ആരോഗ്യത്തിന് അത്രഗുണകരമല്ലെന്ന് ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നു. കുപ്പികളില്‍ ലഭിക്കുന്ന ജ്യൂസുകളില്‍ പ്രിസര്‍വേറ്റീവുകളും രുചി വര്‍ധിപ്പിക്കുന്നതിനുള്ള വസ്തുക്കളും ചേര്‍ക്കാറുണ്ട്. ഇത് ശരീരഭാരം കുറയുന്നതിന് വിലങ്ങ് തടിയായേക്കും. കൂടാതെ, ഇത്തരം ജ്യൂസുകളില്‍ മധുരത്തിന്റെ അളവും കൂടുതലാണ്. ഇതും ശരീരഭാരം വര്‍ധിക്കുന്നതിനുള്ള കാരണങ്ങളിലൊന്നാണ്.

മില്‍ക്ക്ഷേക്ക്

പാല്‍, പഞ്ചസാര, ഐസ്‌ക്രീം എന്നിവയാണ് മില്‍ക്ക്ഷേക്കിലെ പ്രധാന ചേരുവ. പഴങ്ങള്‍ക്കൊണ്ടുള്ള ഷേക്ക് കുറച്ചൊക്കെ ആരോഗ്യപ്രദമാണെങ്കിലും അതില്‍ ചേര്‍ക്കുന്ന വനില, ചോക്കലേറ്റ് എന്നിവ ശരീരഭാരം കുറയുന്നതില്‍ തിരിച്ചടിയാകും. പാല്‍, പഞ്ചസാര, ഐസ്‌ക്രീം, ചോക്ക്ലേറ്റ് എന്നിവയില്‍ കൊഴുപ്പും കലോറിയും വളരെയധികമാണ്.

മദ്യം

മദ്യം കഴിക്കുന്നത് ശരീരത്തിന് പലവിധ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ശരീരത്തിലെ കൊഴുപ്പ് വിഘടിപ്പിക്കുന്ന പ്രക്രിയ സാവധാനമാക്കുന്നു. കൂടാതെ, മദ്യപാനം ഇടയ്ക്കിടക്ക് വിശപ്പുണ്ടാക്കുന്നു. ഇത് ശരീരത്തിന് ആവശ്യമായതില്‍ കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News