ആര്യനാട് ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി ഗുളിക എത്തിക്കുന്നയാളെ പൊലീസ് പിടികൂടി. വെള്ളനാട് ദേവന്‍കോട് അശ്വതി ഭവനില്‍ അഖില്‍(21)നെയാണ് വെള്ളനാട് ക്ഷേത്രത്തിന് സമീപത്തുനിന്നും കസ്റ്റഡിയില്‍ എടുത്തത്.

മാനസിക രോഗികള്‍ കഴിക്കുന്ന ഗുളികയാണ് ലഹരി ഗുളികയായി ഇയാള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്നത്. മൂന്നു സ്ട്രിപ്പുകളില്‍ നിന്നായി 29 ഗുളിക ഇയാളില്‍ നിന്നും കണ്ടെത്തിയതായി ആര്യനാട് പൊലീസ് പറഞ്ഞു. ഗുളികകളില്‍ ഒരെണ്ണം വില്‍പ്പന നടത്തിയിരിന്നു.

സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ലഹരി ഗുളികകള്‍ കണ്ടെത്തിയത്. ഡോക്ടമാരുടെ കുറിപ്പടിയോ മറ്റു രേഖകളോ ഒന്നും തന്നെ ഇയാളുടെ കൈവശം ഉണ്ടായിരുന്നില്ല. തുടര്‍ന്നു കസ്റ്റഡിയില്‍ എടുത്ത പ്രതിയ്‌ക്കെതിരെ എന്‍ഡിപിഎസ്സ് നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here