പുതിയ മാരുതി സുസുക്കി എര്‍ട്ടിഗ ഈ മാസമെത്തും

ഇന്ത്യന്‍ വാഹനപ്രേമികള്‍ കാത്തിരിക്കുന്ന മാരുതി സുസുക്കി എര്‍ട്ടിഗയുടെ ഫേസ് ലിഫ്റ്റ് ഈ മാസം തന്നെ പുറത്തിറങ്ങും. ഇന്ത്യയില്‍ ഏറ്റവും വില കുറഞ്ഞ എംപിവിയായ എര്‍ട്ടിഗയുടെ നിലവിലെ മോഡലിന് വിപണിയില്‍ നല്ല വില്‍പ്പനയാണ് ലഭിക്കുന്നത് എന്നത് കൊണ്ടു തന്നെ ഡിസൈനില്‍ വലിയ മാറ്റത്തിന് ഈ ഫേസ് ലിഫ്റ്റില്‍ മാരുതി തയാറാകില്ല. നിലവില്‍ പുറത്തുവന്ന ചിത്രങ്ങള്‍ അതാണ് തെളിയിക്കുന്നത്.

ബലേനോയില്‍ ചെയ്ത പോലെ ഗ്രില്ലിലാണ് എര്‍ട്ടിഗയിലും മാറ്റം കൊണ്ടുവരാന്‍ ശ്രമിച്ചിരിക്കുന്നത്. ഏതാണ്ട് പുതിയ എര്‍ട്ടിഗയുടെ ഗ്രില്ല് ഡിസൈനാണ് എര്‍ട്ടിഗയ്ക്കും നല്‍കിയിരിക്കുന്നത്. പുതിയ ഡിആര്‍എല്‍ ഡിസൈനും പ്രതീക്ഷിക്കുന്നുണ്ട്. ബോഡിലൈനുകളിലും ചെറിയ മാറ്റങ്ങളുണ്ടാകും. ഈ ചെറിയ മാറ്റങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ പുറമേ വലിയ മാറ്റങ്ങളുണ്ടാകില്ല.

പ്രധാനമാറ്റം സംഭവിച്ചിരിക്കുന്നത് വാഹനത്തിന്റെ എഞ്ചിനിലാണ്. ഇന്ധനവിലക്കയറ്റം എല്ലാ സീമകളും കടന്നതോടെ എര്‍ട്ടിഗയും ഇന്ധനക്ഷമത കൂടുതലുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ മോഡലിലുണ്ടാകുക. കൂടാതെ ഔട്ടഡേറ്റഡായ 4 സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സ് മാറ്റി പുതിയ 6 സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സും അവതരിപ്പിക്കുന്നുണ്ട്.

ഈ മാസം പകുതിക്കുള്ളില്‍ മാരുതി അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ആറ് കാറുകളില്‍ രണ്ടാമത്തേതാണ് എര്‍ട്ടിഗ ഫേസ് ലിഫ്റ്റ്. ബലേനോ ഫേസ് ലിഫ്റ്റാണ് ആദ്യം അവതരിപ്പിച്ചത്. എക്സ് എല്‍ സിക്സ്, ബലേനോ സിഎന്‍ജി, വിറ്റാര ബ്രസ, ഡ്യുവല്‍ ജെറ്റ് എഞ്ചിനോട് കൂടിയ എസ്പ്രസോ എന്നിവയാണ് മറ്റുള്ളവ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here