സിറ്റി സര്‍ക്കുലര്‍ 10 രൂപ നിരക്ക് ജൂണ്‍ 30 വരെ നീട്ടി: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം നഗരത്തിലെ കെ.എസ്.ആര്‍.ടി.സി സിറ്റി സര്‍ക്കുലര്‍ ബസുകളുടെ 10 രൂപ യാത്രാ നിരക്ക് ജൂണ്‍ 30 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

10 രൂപ ടിക്കറ്റ് എടുത്താല്‍ എത്ര ദൂരം വേണമെങ്കിലും സിറ്റി സര്‍ക്കുലര്‍ ബസില്‍ സഞ്ചരിക്കാം. നഗരത്തിലെ പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍, ആശുപത്രികള്‍, വിദ്യാലയങ്ങള്‍ എന്നിവ ബന്ധിപ്പിച്ചുകൊണ്ട് ഇടറോഡുകളിലൂടെയുള്ള സിറ്റി സര്‍ക്കുലര്‍ 7 റൂട്ടുകളിലാണ് നിലവിലുള്ളത്.

യാത്രക്കാര്‍ക്ക് പെട്ടെന്നു തിരിച്ചറിയാവുന്ന തരത്തില്‍ പ്രത്യേക നിറങ്ങളാണ് ഓരോ റൂട്ടിലെ ബസുകള്‍ക്കും നല്‍കിയിരിക്കുന്നത്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് സിറ്റി സര്‍ക്കുലര്‍ സര്‍വീസ് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here