ഷൈന്‍ ടോം ചാക്കോയുടെ നായികയായി സംയുക്ത മേനോന്‍

മനു സുധാകര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബൂമറാങ്ങി’ല്‍ ഷൈന്‍ ടോം ചാക്കോയുടെ നായികയായി സംയുക്ത മേനോന്‍. ‘ബര്‍മുഡ’യ്ക്കുശേഷം കൃഷ്ണദാസ് പങ്കിയാണ് ബൂമറാംഗിനുവേണ്ടി കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ഷൈനെയും സംയുക്തയെയും കൂടാതെ ചെമ്പന്‍ വിനോദ്, ഡെയിന്‍ ഡേവിസ്, ബൈജു സന്തോഷ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. അഭിനേതാക്കളെല്ലാം സിനിമയില്‍ തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.

സോഷ്യല്‍ മീഡിയ നമ്മുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നും അത് എങ്ങനെ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നുമാണ് സിനിമ കാണിക്കുന്നത്. യഥാര്‍ത്ഥ ജീവിതത്തിലെ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കഥ ഒരുക്കിയിരിക്കുന്നത്. ചെമ്പന്‍ വിനോദ് പോലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ ഫൈനല്‍ എഡിറ്റിംഗ് പുരോഗമിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News