തിരുവനന്തപുരം ജില്ലയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് വികലാംഗ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ ഏപ്രില്‍ 4ന് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ്

തിരുവനന്തപുരം ജില്ലയിലെ പത്താം ക്ലാസ് പരീക്ഷ എഴുതുന്ന അംഗപരമിതരായ വിദ്യാര്‍ഥികള്‍ക്ക് വികലാംഗ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ നാല് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് സംഘടിപ്പിക്കുന്നത്.

അംഗപരിമിതരായ വിദ്യാര്‍ത്ഥികള്‍ക്ക് പത്താം ക്ലാസ് പരീക്ഷ എഴുതുന്നതിന് പ്രത്യേക സൗകര്യം ലഭ്യമാക്കുന്നതിന് നേരത്തെ യു.ഡി.ഐ.ഡി പോര്‍ട്ടല്‍ മുഖാന്തരം അപേക്ഷ സ്വീകരിക്കുകയും ജില്ലയിലെ വിവിധ ആശുപത്രികളില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ച് 40 ശതമാനത്തിലധികം വൈകല്യമുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ വൈകല്യം കണക്കാക്കാന്‍ ബെഞ്ച് മാര്‍ക്ക് നിഷ്‌കര്‍ഷിച്ചിട്ടില്ലെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് 40 ശതമാനത്തില്‍ താഴെ വൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് സംഘടിപ്പിക്കുന്നത്. സര്‍ട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് കണ്ടെത്തിയ വൈകല്യത്തിന്റെ അടിസ്ഥാനത്തില്‍ വികലാംഗ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്.

മുന്‍പ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷ സമര്‍പ്പിച്ച എന്നാല്‍ മെഡിക്കല്‍ ബോര്‍ഡിനു മുന്‍പില്‍ ഹാജരാകാതിരുന്ന വിദ്യാര്‍ഥികള്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് ഡി. എം. ഒ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News