കോട്ടയം പുതുപ്പള്ളിയിലും യുഡിഎഫ് – ബിജെപി സഖ്യം പിഴുതെറിഞ്ഞ കെ റെയിൽ സർവ്വേ കല്ല് വീട്ടമ്മ പുനസ്ഥാപിച്ചു. സ്ഥലം ഉടമ സൂസീ ജോർജാണ് സിപിഐഎം പ്രവർത്തകരുടെ സഹായത്തോടെ കല്ലുപുന:സ്ഥാപിച്ചത്.
കെ റെയിൽ നാടിന് ആവശ്യമാണെന്നും സ്ഥലം വിട്ടുകൊടുക്കുവാൻ സന്തോഷമാണന്നും സൂസീ ജോർജ് പറഞ്ഞു. വികസനത്തിനായി ഭൂമി വിട്ടു കൊടുക്കുന്നതിൽ സന്തോഷം അറിയിച്ചുകൊണ്ടാണ് വീട്ടമ്മ കല്ല് പുനസ്ഥാപിച്ചത്.
വീട്ടിൽ ആളൊഴിഞ്ഞ സമയത്താണ് ബിജെപി – യു ഡി എഫ് സഖ്യം കെ.റെയിൽ സർവ്വേ കല്ലുകൾ ഊരി മാറ്റിയത്. സി പി ഐ എം പ്രവർത്തകർ വീട്ടിലെത്തിയ സംസാരിച്ചതോടെയാണ് തെറ്റിദ്ധാരണകൾ നീങ്ങിയത്. സിപിഐഎം സംസ്ഥാന സമിതി അംഗം കെ അനിൽകുമാറിൻ്റെ നേതൃത്വത്തിലായിരുന്നു ഭവനസന്ദർശനം.
കെ റെയിൽ വിരുദ്ധ സമര സമിതിയുടെ പേരിൽ യുഡിഎഫ് ബിജെപി സഖ്യം വ്യാജ പ്രചരണം ആണ് അഴിച്ചുവിടുന്നത്. സിപിഐഎം നേതാക്കളുടെ സന്ദർശനത്തോടെ ഇത്തരം പ്രചാരണങ്ങൾ പൊളിയുന്ന കാഴ്ചയാണ് സംസ്ഥാനത്ത് ഉട നീളം കാണുവാൻ സാധിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.