സിപിഐഎം പാർട്ടി കോൺഗ്രസ്; പ്രതിനിധികളെ സ്വീകരിക്കാനൊരുങ്ങി കണ്ണൂർ

സി പി ഐ എം ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസ് പ്രതിനിധികളെ സ്വീകരിക്കാൻ കണ്ണൂർ ഒരുങ്ങി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഏപ്രിൽ നാല്, അഞ്ച് തീയ്യതികളിൽ കണ്ണൂരിലെത്തും. കണ്ണൂർ വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനിലും പ്രതിനിധികൾക്ക് സ്വാഗത സംഘം സ്വീകരണം ഒരുക്കും.

സി പി ഐ എം ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസ്സ് പ്രതിനിധികൾക്ക് ഉജ്വല വരവേൽപ്പ് നൽകാനുള്ള ഒരുക്കത്തിലാണ് സ്വാഗത സംഘം.വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 840 സമ്മേളന പ്രതിനിധികൾ ഏപ്രിൽ നാല് അഞ്ച് തീയതികളിലായി കണ്ണൂരിൽ എത്തും.

നേതാക്കളെയും പ്രതിനിധികളെയും വിമാനത്താവളത്തിലും റെയിൽ വേ സ്റ്റേഷനിലും സ്വീകരിക്കും. ഏപ്രിൽ 5 ന് കണ്ണൂരിൽ പോളിറ്റ് ബ്യൂറോ യോഗം ചേരുമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ പറഞ്ഞു

ബർണ്ണശ്ശേരി ഇ കെ നായനാർ അക്കാദമിയിലെ ഇ കെ നായനാർ നഗറിലാണ് പ്രതിനിധി സമ്മേളനം. പ്രതിനിധി സമ്മേളന ഹാളിൻ്റെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്. സമ്മേളന പ്രതിനിധികളുടെ താമസത്തിനും യാത്രയ്ക്കും ഉൾപ്പെടെ വിപുലമായ സംവിധാനങ്ങൾ സ്വാഗത സംഘം ഒരുക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News