കത്തിക്കയറുന്ന ഇന്ധനവില; ഇന്നും കൂട്ടി

ജനദ്രോഹ നടപടികൾ ഇന്നും തുടർന്ന് കേന്ദ്രം. രാജ്യത്ത് ഇന്ധനവില കൂട്ടി. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. പുതിയ നിരക്ക് അർദ്ധരാത്രി മുതൽ പ്രാബല്യത്തില്‍ വന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷം പെട്രോളിന്റെയും ഡീസലിന്റെയും വില ഓരോ ദിവസവും ഉയരുകയാണ്. ഇതോടെ തിരുവനന്തപുരം നഗരത്തില്‍ ഡീസലിന് 100 രൂപ 98 പൈസയും പെട്രോളിന് 114 രൂപ 14 പൈസയുമായി ഉയര്‍ന്നു.

കൊച്ചിയില്‍ പെട്രോളിന് 112 രൂപ 15 പൈസയും ഡീസലിന് 99 രൂപ 13 പൈസയുമായി. കോഴിക്കോട്ട് പെട്രോളിന് 112 രൂപ 32 പൈസയും ഡീസലിന് 99 രൂപ 31 പൈസയുമാണ് പുതിയ വില.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News