കേന്ദ്രത്തിന്റെ ഇന്ധനക്കൊള്ള; സംസ്ഥാനത്ത് സിപിഐഎം പ്രതിഷേധം

കേന്ദ്രത്തിന്റെ ഇന്ധനക്കൊള്ളയ്‌ക്കെതിരെ ശനിയാഴ്‌ച സംസ്ഥാനത്താകെ സിപിഐ എം പ്രതിഷേധം സംഘടിപ്പിക്കും. വൈകിട്ട്‌ അഞ്ചുമുതൽ ഏഴുവരെ ലോക്കൽ കേന്ദ്രത്തിൽ നടക്കുന്ന ധർണയിൽ പതിനായിരങ്ങൾ അണിചേരും. രാജ്യത്താകെ പ്രതിഷേധം സംഘടിപ്പിക്കാനുള്ള കേന്ദ്ര കമ്മിറ്റി ആഹ്വാനത്തിന്റെ ഭാഗമായാണ്‌ സമരം.

ഇന്ധനവില ദൈനംദിനം കുതിക്കുകയാണ്‌. ആഗോളവൽക്കരണനയം ആരംഭിക്കുന്നതിനുമുമ്പ് ലിറ്ററിന് 9.8 രൂപയായിരുന്ന പെട്രോൾവില ഇപ്പോൾ 115 ആയി. 4.8 രൂപയായിരുന്ന ഡീസൽ നൂറിലെത്തി.

പാചകവാതകത്തിന്റെ സ്ഥിതിയും സമാനമാണ്. കൊവിഡ് പിടിമുറുക്കിയ 2020 മാർച്ചിലും പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി മൂന്നു രൂപവീതം കൂട്ടി. കേരളംപോലുള്ള ഉപഭോക്‌തൃ സംസ്ഥാനങ്ങളിലെ വിലക്കയറ്റത്തിന്‌ ഇത് കാരണമാകുന്നു. ഇതിനെതിരെയാണ് സിപിഐ എം പ്രക്ഷോഭം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News