വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ; കിരീടപ്പോരാട്ടം നാളെ

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ കിരീടപ്പോരാട്ടം നാളെ . മുൻ ചാമ്പ്യന്മാരായ ഓസ്ട്രേലിയയും നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും തമ്മിലാണ് ഫൈനൽ.

നാളെ രാവിലെ 6:30 ന് ഹാഗ് ലി ഓവലിലാണ് കിരീടപ്പോരാട്ടം നടക്കുക. ടൂർണമെൻറിൽ അജയ്യരായാണ് മെഗ് ലാന്നിങ് ക്യാപ്ടനായ ഓസ്ട്രേലിയയുടെ ഫൈനൽ പ്രവേശം.

അതേസമയം തുടർ തോൽവികൾക്ക് ശേഷം അത്യുജ്വല പോരാട്ടവീര്യം പുറത്തെടുത്താണ് ഹിതർ നൈറ്റ് ക്യാപ്ടനായ ഇംഗ്ലണ്ട് ഫൈനലിലെത്തിയത്. സെമിയിൽ ഓസ്ട്രേലിയ വിൻഡീസിനെ തകർത്തപ്പോൾ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here