
IPL ക്രിക്കറ്റിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് രണ്ടാം ജയം. കൊൽക്കത്ത പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ചു. ഉമേഷ് യാദവിന്റെ നാല് വിക്കറ്റ് നേട്ടത്തിന്റെ മികവിൽ കൊൽക്കത്ത പഞ്ചാബിനെ 18.2 ഓവറിൽ 137 റൺസിന് ഓൾ ഔട്ടാക്കി.
9 പന്തിൽ 31 റൺസെടുത്ത ഭനുക രജപക്സെയാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. മറുപടി ബാറ്റിംഗിൽ 33 പന്ത് ശേഷിക്കെ 4 വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത ലക്ഷ്യത്തിലെത്തി.
31 പന്തിൽ 8 സിക്സറും 2 ഫോറും ഉൾപ്പെടെ പുറത്താകാതെ 70 റൺസ് നേടിയ ആന്ദ്രേ റസ്സലാണ് കൊൽക്കത്തയുടെ ബാറ്റിംഗ് ഹീറോ.ഉമേഷ് യാദവാണ് പ്ലെയർ ഓഫ് ദി മാച്ച്. സീസണിൽ പഞ്ചാബിന്റെ ആദ്യ തോൽവിയാണിത്. ഏപ്രിൽ 6 ന് മുംബൈയ്ക്ക് എതിരെയാണ് കൊൽക്കത്തയുടെ അടുത്ത മത്സരം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here