IPL ; ഇന്ന് മുംബൈ ഇന്ത്യൻസ് – രാജസ്ഥാൻ റോയൽസ് പോരാട്ടം

IPL ക്രിക്കറ്റിൽ ഇന്ന് മുംബൈ ഇന്ത്യൻസ് – രാജസ്ഥാൻ റോയൽസ് പോരാട്ടം.രാത്രി 7:30 ന് നവി മുംബൈയിലെ DY പാട്ടീൽ സ്റ്റേഡിയത്തിലാണ് മത്സരം.

രണ്ടാം ജയം തേടിയാണ് സഞ്ജുവും സംഘവും ഇന്ന് മുംബൈയെ നേരിടുക. ഹൈദരാബാദിനെതിരെ തകർപ്പൻ വിജയം നേടാനായത് ടീമിന്റെ ആത്മവിശ്വാസം വാനോളം ഉയർത്തിയിട്ടുണ്ട്. മുന്നിൽ നിന്നു നയിക്കുന്ന നായകൻ സഞ്ജു സാംസണാണ് രാജസ്ഥാൻ റോയൽസ് ബാറ്റിംഗിന്റെ കരുത്ത്. ജോസ് ബട്ട്ലർ, യശസ്വിജയ്സ്വാൾ, ദേവ്ദത്ത് പടിക്കൽ , ഷിംറോൺ ഹെറ്റ്മെയർ തുടങ്ങി അതിവേഗ ക്രിക്കറ്റിൽ മാലപ്പടക്കത്തിന് തിരി കൊളുത്തുന്നവർ ഏറെ ഉണ്ട് ഈ റോയൽസ് ടീമിൽ.

ട്രെൻറ് ബൌൾട്ട്, പ്രസിദ്ധ് കൃഷ്ണ, കൂൾട്ടർ നീൽ, അശ്വിൻ, യുസവേന്ദ്ര ചഹൽ എന്നിവർക്കാണ് ബോളിംഗ് ആക്രമണത്തിന്റെ ചുക്കാൻ. അതേസമയം തോൽവിത്തുടക്കം കുറിച്ചതിന്റെ നാണക്കേട് മായ്ക്കാൻ ഉറച്ചാണ് മുംബൈ വമ്പന്മാരുടെ ഒരുക്കം.

മെച്ചപ്പെട്ട ടോട്ടൽ പടുത്തുയർത്തിയിട്ടും ഡൽഹിക്കെതിരെ തോൽക്കാനായിരുന്നു രോഹിതിന്റെ സംഘത്തിന്റെ വിധി. രാജസ്ഥാൻ റോയൽസിനെതിരെ ഇറങ്ങുമ്പോൾ വിജയം മാത്രമാണ് ടീമിന്റെ ലക്ഷ്യം.

ബാറ്റിംഗ് നിര ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുമ്പോഴും പ്രധാന ബോളർമാർക്ക് റണ്ണൊഴുക്കിന് തടയിടാനാകാത്തതാണ് മുംബൈയെ ആശങ്കയിലാക്കുന്നത്. പോരായ്മകളും പാളിച്ചകളും പരിഹരിച്ചുള്ള പ്രകടനത്തിലാണ് രോഹിതും സംഘവും ശ്രദ്ധിക്കുന്നത്. ഏതായാലും മുൻ ചാമ്പ്യന്മാർ തമ്മിലുള്ള വാശിയേറിയ പോരിനാണ് നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News