റഷ്യന്‍ എണ്ണസംഭരണശാലയിൽ ബോംബിട്ട് യുക്രൈൻ; ആളപായമില്ല

ആദ്യമായി റഷ്യന്‍ നിയന്ത്രണമേഖലയില്‍ കടന്നുകയറി ആക്രമണം നടത്തി യുക്രൈൻ. അതിര്‍ത്തിയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ ബെൽഗർദിലെ എണ്ണസംഭരണശാലയാണ് തകര്‍ത്തത്. റോക്കറ്റുകൾ പതിക്കുന്ന വീഡിയോയും പുറത്തുവന്നു. ആളപായമില്ല.

എന്നാൽ, ആക്രമണത്തെ കുറിച്ച് യുക്രൈൻ ഔദ്യോ​ഗിക പ്രതികരണം നടത്തിയിട്ടില്ല. വ്യോമാക്രമണം ഇരുരാജ്യവും തമ്മിലുള്ള സമാധാന ചർച്ചയിൽ ആശ്വാസകരമായ ഉപാധികൾ വയ്‌ക്കുന്നതിന്‌ തടസ്സമാകുമെന്ന്‌ റഷ്യൻ വക്താവ്‌ ദിമിത്രി പെസ്‌കോവ്‌ പറഞ്ഞു. യുക്രൈൻ– റഷ്യ പ്രതിനിധികൾ വെള്ളിയാഴ്‌ച വീഡിയോ കോൺഫറൻസ്‌ വഴി സമാധാന ചർച്ച പുനഃരാരംഭിച്ചു.

അതേസമയം, റഷ്യൻ സൈന്യം ചെർണോബിൽ വിട്ടതായി ഉക്രയ്‌ൻ അധികൃതർ പറഞ്ഞു. ആണവ വികിരണം ഏറ്റതിനാലാണ്‌ പിന്മാറ്റമെന്നാണ്‌ വിവരം. എന്നാൽ, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ചെർണോബിലിൽ പരിശോധനയ്‌ക്ക്‌ സുരക്ഷാ സംഘത്തെ അയക്കുമെന്ന്‌ അന്താരാഷ്‌ട്ര ആണവോർജ ഏജൻസി അറിയിച്ചു.

ഫെബ്രുവരി 24-ന്‌ സൈനിക നടപടി തുടങ്ങിയ സമയത്തുതന്നെ ചെർണോബിലിന്റെ നിയന്ത്രണം റഷ്യ പിടിച്ചെടുത്തിരുന്നു. നിരവധി പേർ കുടുങ്ങിക്കിടക്കുന്ന മരിയൂപോളിൽ ഒഴിപ്പിക്കലിന്‌ 54 യുക്രൈൻ ബസുകളും സ്വകാര്യ കാറുകളും അയക്കുമെന്ന്‌ റെഡ്‌ക്രോസ്‌ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel