റീജിയണൽ ഐഎഫ്എഫ്കെ രണ്ടാം ദിനം ; ഇന്ന് 15 ചിത്രങ്ങൾ പ്രദർശിപ്പിക്കും

കൊച്ചിയിൽ നടക്കുന്ന റീജിയണൽ ഐഎഫ്എഫ്കെയുടെ രണ്ടാം ദിനമായ ഇന്ന് 15 ചിത്രങ്ങൾ പ്രദർശിപ്പിക്കും.മൺമറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്ക് ആദരമൊരുക്കി അഞ്ച് ചിത്രങ്ങൾ വെള്ളിത്തിരയിൽ എത്തുന്നുണ്ട്.ജി.അരവിന്ദൻ്റെ കുമ്മാട്ടിയുടെ 4 Kപതിപ്പും പ്രേക്ഷകർക്കു മുന്നിൽ തെളിയും.

ബംഗാളി സംവിധായകനായ ബുദ്ധദേബ് ദാസ് ഗുപ്‌ത ,മലയാളത്തിന്റെ അഭിമാനം കെ .എസ് .സേതുമാധവൻ, കെ പി എ സി ലളിത തുടങ്ങി ആറ് ചലച്ചിത്ര പ്രവർത്തകർക്കാണ് മേള ഹോമേജ് വിഭാഗത്തിൽ ആദരമൊരുക്കുന്നത്.

നെടുമുടി വേണു, മാടമ്പ് കുഞ്ഞുകുട്ടൻ, പി .ബാലചന്ദ്രൻ എന്നിവരുടെ ചിത്രങ്ങളും ഈ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.ജയരാജ് സംവിധാനം ചെയ്ത ശാന്തം എന്ന ചിത്രമാണ് കെ പി എ സി ലളിത ,മാടമ്പ് കുഞ്ഞുകുട്ടൻ എന്നിവരുടെ ഓർമ്മയ്ക്കായി പ്രദർശിപ്പിക്കുന്നത്.

നെടുമുടി വേണുവിനെ അനുസ്മരിച്ചുകൊണ്ട് വിട പറയും മുൻപേ, കെ എസ് സേതുമാധവൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത മറുപക്കം ,പി ബാലചന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഇവൻ മേഘരൂപൻ, ബുദ്ധദേബ് ദാസ് ഗുപ്ത സംവിധാനം ചെയ്ത നീം അന്നപൂർണ്ണ എന്നീ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും.

ചലച്ചിത്ര മേളയിൽ പഴമയിലെ പുതുമയായി ജി.അരവിന്ദന്റെ കുമ്മാട്ടി ഇന്ന് പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ നവീകരിക്കപ്പെട്ട 4K പതിപ്പാണ് പ്രദർശിപ്പിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന ഐ എഫ് എഫ് കെ യിൽ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്ക്കാരം നേടിയ ആവാസവ്യൂഹം,ഓസ്കാർ നോമിനേഷൻ നേടിയ എ ഹീറോ ഉൾപ്പടെ ആറ് ലോക സിനിമകളും രണ്ടാം ദിനം പ്രദർശനത്തിനുണ്ട്.

ഈ മാസം അഞ്ചു വരെ നടക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് മുഖ്യവേദിയായ സരിത തിയേറ്റര്‍ പരിസരത്ത് നിരവധി അനുബന്ധ കലാ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളെ അധികരിച്ച് നടക്കുന്ന ഓപ്പൺ ഫോറത്തിനും ഇന്ന് തുടക്കമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here