വയറെരിയുന്നവരുടെ മിഴി നിറയ്ക്കാതെ DYFI ; നാല് വർഷം പൂർത്തീകരിച്ച് “ഹൃദയപൂർവ്വം”

കണ്ണൂരിൽ ഡി വൈ എഫ് ഐ കഴിഞ്ഞ നാല് വർഷത്തിനിടെ വിളമ്പിയത് സ്നേഹത്തിന്റെ രുചിയുള്ള എട്ട് ലക്ഷം പൊതിച്ചോറുകൾ. വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഹൃദയപൂർവ്വം ഡി വൈ എഫ് ഐ എന്ന പദ്ധതി നാല് വർഷം പൂർത്തീകരിച്ചു.സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നാലാം വാർഷിക ദിനത്തിൽ പൊതിച്ചോറുകൾ വിതരണം ചെയ്തു.

പേമാരി വന്നപ്പോഴും പ്രളയം വന്നപ്പോഴും സ്നേഹത്തിന്റെ രുചിയുള്ള ആ പൊതിച്ചോറ് മുടങ്ങിയിട്ടില്ല.കൊറോണ എന്ന മഹാമാരിയിൽ രാജ്യം ലോക്ക് ഡൌൺ ആയപ്പോഴും വയറെരിയുന്നവരുടെ മിഴി നനഞ്ഞില്ല.

ഒരു ദിവസം പോലും മുടങ്ങാതെ ജില്ലാ ആശുപത്രിയിലെ പൊതിച്ചോർ വിതരണം 1461 ദിവസം പൂർത്തിയാക്കി.നാല് വർഷം പൂർത്തിയാക്കുന്ന ദിവസം പൊതിച്ചോർ വിതരണം ചെയ്യാനെത്തിയത് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

എല്ലാ ദിവസവും ഉച്ച സമയത്ത് പൊതിച്ചോറുമായി ഡി വൈ എഫ് ഐ പ്രവർത്തകർ കണ്ണൂർ ജില്ലാ ആശുപത്രിക്ക് മുന്നിലുണ്ടാകും.

മുൻകൂട്ടി അറിയിച്ച് വീടുകളിൽ നിന്ന് പൊതിച്ചോറുകൾ ശേഖരിക്കും.വിശക്കുന്നവന് ഒരു പിടി അന്നം നൽകാൻ മനസ്സ് കാണിക്കുന്ന വീട്ടുകാരുടെ നന്മ കൂടിയാണ് നാല് വർഷത്തിനിടെ എട്ട് ലക്ഷം ലക്ഷം പൊതിച്ചോറുകളായി ജില്ലാ ആശുപത്രിക്ക് മുന്നിൽ എത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News