ഐ എന്‍ ടി യു സിക്കെതിരായ പരാമര്‍ശം ; കോണ്‍ഗ്രസിനുള്ളില്‍ പോര് രൂക്ഷം

ഐഎൻടിയുസിക്കെതിരെയുള്ള പരാമർശത്തിൽ കോൺഗ്രസിനുള്ളിൽ പോര്. തനിക്കെതിരെയുള്ള പ്രതിഷേധങ്ങൾക്ക് പിന്നിൽ ചെന്നിത്തലയെന്ന് സൂചന നൽകി സതീശൻ. സതീശന്റെ നിലപാടിൽ കെ സുധാകരൻ അടക്കമുള്ള മുഴുവൻ നേതാക്കൾക്കും അതൃപ്തി. വിവാദ പ്രസ്താവനക്കെതിരെ ഐഎൻടിയുസി നേതൃയോഗത്തിൽ രൂക്ഷ വിമർശനം.

ഐഎൻടിയുസിക്കെതിരെയുള്ള പരസ്യ നിലപാട് വീണ്ടും ആവർത്തിക്കുന്ന വിഡി സതീശൻ ലക്ഷ്യം വയ്ക്കുന്നത് പാർട്ടിക്കുള്ളിലെ നേതാക്കളെ കൂടിയാണ്. തനിക്കെതിരെയുള്ള പ്രതിഷേധങ്ങൾക്ക് പിന്നിൽ ചെന്നിത്തലയെന്ന് സതീശൻ സൂചന നൽകിയതും ഇതുകൊണ്ടാണ്.

ഔദ്യോഗിക വിഭാഗത്തിലെ പിളർപ്പും കെ.സുധാകരൻ ചെന്നിത്തലയെ ഒപ്പം കൂട്ടിയതിലുള്ള സതീശന്റെ പ്രതിഷേധത്തിന്റെ തുടർച്ച കൂടിയാണ്
ഐഎൻടിയുസി വിവാദം. കെ.സുധാകരൻ കെപിസിസി അധ്യക്ഷ പദവി ഏറ്റെടുത്തശേഷമാണ് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുമായി അത്ര രസത്തിൽ അല്ലാതിരുന്ന ആർ ചന്ദ്രശേഖരനെയും ഐൻടിയുസി നേതൃത്വത്തെയും കൂടുതൽ അടുപ്പിച്ചത്.

മാത്രമല്ല ഇപ്പോൾ കെ.സുധാകരന്റെ അടുത്ത അനുയായി കൂടിയാണ് ചന്ദ്രശേഖരൻ. നിലവിലെ വിവാദങ്ങൾ സുധാകരനെതിയുള്ള സതീശന്റെ തുറന്ന പോരുകൂടി ആവുന്നത് ഇതുകൊണ്ടാണ്. ഗ്രൂപ്പിന് അതീതമായി മുതിർന്ന നേതാക്കളെല്ലാം ഐഎൻടിയുസിയെ തള്ളിപ്പറഞ്ഞതിൽ സതീശനെതിരെ രോഷമുണ്ട്.

അതേസമയം വിഡി.സതീശനെതിരെ രൂഷ വിമർശനമാണ് കഴിഞ്ഞദിവസം ചേർന്ന ഐഎൻടിയുസിയുടെ ഭാരവാഹിയോഗത്തിൽ ഉണ്ടായത്. വിഡി.സതീശൻ ഇക്കാര്യത്തിൽ പരസ്യമായി മാപ്പ് പറയണമെന്നും ഐഎൻടിയുസി ജില്ലാ പ്രസിഡന്റുമാർ ഭാരവാഹി യോഗത്തിൽ ആവശ്യപ്പെട്ടു.

തിങ്കളാഴ്ച ഐ എൻ ടി യു സി നേതാക്കൾ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ നിലപാട് വ്യക്തമാക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News