പെരുമ്പാവൂരിൽ അസം സ്വദേശിനി വെട്ടേറ്റ് മരിച്ചു; ഭർത്താവ് ഒളിവിൽ

പെരുമ്പാവൂര്‍ കണ്ടന്തറയില്‍ അസം സ്വദേശിനിയായ വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനി തൊഴിലാളിയായ ആസം സ്വദേശി ഫക്രൂദീന്‍റെ ഭാര്യ ഖാലിദാ ഖാത്തൂനാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.

ഖാലിദ വെട്ടേറ്റ് കിടക്കുന്നത് കണ്ട മകന്‍ നാട്ടുകാരെയും പൊലിസിനെയും വിവരം അറിയിക്കുകയായിരുന്നു. പെരുമ്പാവൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. ഖാലിദയുടെ ഭര്‍ത്താവ് ഫക്രൂദീന്‍ ഒളിവിലാണ്. കൊല നടത്തിയത് ഇയാളാണോയെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News