കണ്ണൂരിലെ കോളേജ് വിദ്യാർഥികൾ പഠന യാത്ര പോയ ബസിന് ഗോവയിൽ വച്ച് തീപിടിച്ചു. കണ്ണൂർ കുറ്റൂർ ജെബീസ് ബിഎഡ് കോളേജ് വിദ്യാർഥികൾ യാത്ര ചെയ്ത ബസിനാണ് തീപിടിച്ചത്.
അപകടത്തിൽ ആളപായമില്ല. 37 വിദ്യാർഥികളും മൂന്ന് അധ്യാപകരും രണ്ടു ദിവസത്തെ പഠന യാത്ര കഴിഞ്ഞു വരുമ്പോൾ ഓൾഡ് ഗോവയ്ക്ക് സമീപം സാവേലിയിലാണ് അപകടമുണ്ടായത്.
ബസിലുണ്ടായിരുന്ന മൊബൈൽ ഫോണുകളും ബാഗുകളും കത്തി നശിച്ചു. ബസിൽ ഷോർട്ട് സർക്യൂട്ടുണ്ടായെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
ഓൾഡ് ഗോവയിൽ നിന്നും പോണ്ടയിൽ നിന്നുമുള്ള രണ്ട് അഗ്നിശമന സേനാ യൂണിറ്റുകൾ എത്തിയാണ് തീ അണയ്ക്കാൻ ശ്രമിച്ചത്. ബസുടമയ്ക്ക് 40 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് ഫയർഫോഴ്സ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.