ADVERTISEMENT
23-ാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായുള്ള പതാക ജാഥ തൃശൂരിൽ പ്രവേശിച്ചു. ജാഥയെ സി.പി.ഐ.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസ് സ്വീകരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് 23-ാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി എം.സ്വരാജ് ക്യാപ്റ്റനായ പതാക ജാഥ വയലാറിൽ നിന്ന് പ്രയാണം തുടങ്ങിയത്.
ആവേശത്തോടെയാണ് പതാക ജാഥയെ തൃശൂർ ജില്ല വരവേറ്റത്. ജില്ലാ അതിർത്തിയായ പൊങ്ങത്ത് വച്ച് മേളവാദ്യങ്ങളുടെ അകമ്പടിയോടെ തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസ് ജാഥയെ സ്വീകരിച്ചു.
30 അത്ലറ്റുകളുടെ അകമ്പടിയോടെയാണ് തൃശൂർ ജില്ലയിൽ പതാകജാഥ പര്യടനം നടത്തുന്നത്. മന്ത്രിമാരായ കെ.രാധാകൃഷ്ണനും, ആർ.ബിന്ദുവും പതാക ജാഥയെ സ്വീകരിക്കാനുണ്ടായിരുന്നു.ജില്ലയിലെ നിരവധി കേന്ദ്രങ്ങളിൽ പതാക ജാഥയ്ക്ക് സ്വീകരണമൊരുക്കുന്നുണ്ട്.
വൈകീട്ട് 5.30 ഓടെ വടക്കാഞ്ചേരിയിലെത്തുന്ന പതാകജാഥ ഇന്നത്തെ പര്യടനം അവസാനിപ്പിക്കും. നാളെ മലപ്പുറം ജില്ലയിലാണ് പര്യടനം.വെള്ളിയാഴ്ചയാണ് 23-ാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായുള്ള പതാക ജാഥ വയലാറിൽ നിന്ന് പ്രയാണം തുടങ്ങിയത്. സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജാണ് ജാഥാ ക്യാപ്റ്റൻ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.