പാരാഗ്ലൈഡിങ്ങിനിടെ അപകടം സിക്കിമില്‍ ടൂറിസ്റ്റ് ഗൈഡ് മരിച്ചു

സിക്കിമിങ്ങില്‍ പാരാഗ്ലൈഡിങ്ങിനിടെ വെള്ളത്തില്‍ വീണ ടൂറിസ്റ്റ് ഗൈഡിന് ദാരുണാന്ത്യം. തെലങ്കാന സ്വദേശി സന്ദീപ് ഗുരുങ്ങ് ആണ് മരിച്ചത്. ഗാംഗ്‌ടോക്കിലെ താമി ദാരയില്‍ താമസിച്ചിരുന്ന സന്ദീപ് വെള്ളിയാഴചയാണ് സിക്കിമിലെ ലാചൂങ് വ്യൂ പോയിന്റിലേക്ക്‌ പോയത്‌.

പാരാഗ്ലൈഡിംഗിനിടെ ബാലന്‍സ് നഷ്ടപ്പെട്ട സന്ദീപ് ലാച്ചുങ് നദിയിലേക്ക് വീഴുകയായിരുന്നു.ശക്തമായ കാറ്റ് കാരണമാണ് ബാലന്‍സ് നഷ്ടപ്പെട്ടതെന്നാണ് പൊലീസിന്റെ വിശദീകരണം. പൊലീസും ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിന് ശേഷം വൈകുന്നേരത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News