ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ജനറേറ്ററിന് തീ പിടിച്ചു

ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ജനറേറ്ററിന് തീപിടിച്ചു. ആറാം നമ്പര്‍ ജനറേറ്ററിലാണ് തീപ്പിടുത്തമുണ്ടായത്. ഉത്പാദനത്തില്‍ അറുപത് മെഗാവാട്ടിന്റെ കുറവുണ്ടാകുമെങ്കിലും ലോഡ് ഷെഡിങ് ഉണ്ടാകില്ലെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.

ഇന്നലെ വൈകിട്ടോടെയാണ് ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ആറാം നമ്പര്‍ ജനറേറ്ററിന് തീപിടിച്ചത്. കാലപ്പഴക്കമാണ് തീപിടുത്തത്തിന് വഴിവച്ചതെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. ചീഫ് എന്‍ജീനീയറുടെ നേതൃത്വത്തില്‍ ഉന്നത സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

ഒരു വര്‍ഷം മുന്‍പും സമാനമായി ആറാം നമ്പര്‍ ജനറേറ്ററിന് തകരാര്‍ സംഭവിച്ചിരുന്നു. തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി മാസങ്ങൾക്ക് മുൻപാണ് ഉത്പാദനം പുനരാരംഭിച്ചത്. വര്‍ഷങ്ങളായി നാലാം നമ്പര്‍ ജനറേറ്ററും പ്രവര്‍ത്തനരഹിതമാണ്.

55 മെഗാവാട്ടായിരുന്നു ഇതിന്റെ ഉത്പാദന ശേഷി. നിലവില്‍ രണ്ട് ജനറേറ്ററുകളുടെയും പ്രവര്‍ത്തനം നിലച്ചതോടെ ഉല്‍പാദനശേഷിയില്‍ 100 മെഗാവാട്ടിന് മുകളില്‍ കുറവുണ്ടാകും. അതേസമയം, ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ലോഡ്‌ഷെഡിങ് ഉണ്ടാകില്ലെന്നും കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here