കാക്കി അണിഞ്ഞ് കുറിയും തൊട്ട് വിഷ്ണു ഉണ്ണികൃഷ്ണന്‍, ‘കുറി’ സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കുറി’. കൊക്കേഴ്സ് മീഡിയ എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മ്മിച്ച് കെ.ആര്‍. പ്രവീണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്് പോസ്റ്റര്‍ പുറത്തു വന്നതു മുതല്‍ ആകാംഷ ഒന്നു കൂടെ വര്‍ദ്ധിച്ചിട്ടുണ്ട്! പ്രിഥ്വിരാജ്, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി.. തുടങ്ങിയ പ്രമുഖ താരങ്ങളും; മറ്റ് പ്രശസ്തരും അവരുടെ ഒഫീഷ്യല്‍ പേജുകള്‍ വഴി റിലീസ് ചെയ്ത കുറിയുടെ മോഷന്‍ പോസ്റ്റര്‍ കണ്ടാല്‍ കാരണം മനസ്സിലാകും!എന്തോ ചില നിഗൂഢതകള്‍ നിറച്ച്.. ചെറുതല്ലാത്ത പ്രതീക്ഷ തരുന്നതാണ് െേ1 ലുക്ക് പോസ്റ്റര്‍ തന്നെ!’കുറി’യുടെ ഏറ്റവും പുതിയ മോഷന്‍ വീഡിയോഇതിനോടകം ജനശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.

വണ്ടിപ്പെരിയാര്‍ പരിസരങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ കുറിയില്‍ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം സുരഭി ലക്ഷ്മി, അഥിതി രവി, വിഷ്ണു ഗോവിന്ദന്‍, വിനോദ് തോമസ്, സാഗര്‍ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. ഫീല്‍ ഗുഡ് ഫാമിലി ത്രില്ലര്‍ ഗണത്തില്‍ ഒരുങ്ങുന്ന കുറിയുടെ ടൈറ്റില്‍ പോസ്റ്റര്‍ ഒക്ടോബര്‍ 15നു മലയാളത്തിന്റെ ബിഗ് ‘ങ’സായ ശ്രീ. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ ഒഫീഷ്യല്‍ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തിരുന്നു.ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, ട്രൈലെര്‍ റിലീസുകള്‍ എന്നിവ ഉടനെ ഉണ്ടാകും എന്ന സൂചന നല്‍കുന്നു.

2022 സമ്മര്‍ റിലീസിനു തയ്യാറെടുക്കുന്ന കുറിയുടെ ഛായഗ്രഹണം സന്തോഷ് സി പിള്ളയാണ്.. എഡിറ്റിങ് – റഷിന്‍ അഹമ്മദ്,, ബി.കെ.ഹരിനാരായണന്‍ വരികളെഴുതുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് വിനു തോമസാണ്. പ്രൊജക്റ്റ് ഡിസൈനര്‍ – നോബിള്‍ ജേക്കബ്, ആര്‍ട്ട് ഡയറക്ടര്‍ – രാജീവ് കോവിലകം, സംഭാഷണം – ഹരിമോഹന്‍ ജി, കോസ്റ്റ്യൂം – സുജിത് മട്ടന്നൂര്‍, മേക്കപ്പ് – ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈന്‍ – വൈശാഖ് ശോഭന്‍ & അരുണ്‍ പ്രസാദ്, കാസ്റ്റിംഗ് ഡയറക്ടര്‍ – ശരണ്‍ എസ്.എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – പ്രകാശ് കെ മധു.. തുടങ്ങിയവരാണ് അണിയറയില്‍ പ്രവത്തിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here