കാര്‍ത്തിക് ശങ്കര്‍ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്

സമൂഹ മാധ്യമങ്ങളില്‍ ഷോര്‍ട്ട് ഫിലിമുകളിലൂടെയും വെബ് സീരീസുകളിലൂടെയും താരമായിരുന്ന കാര്‍ത്തിക് ശങ്കര്‍ തെലുങ്ക് സിനിമയുടെ തിരക്കഥയെഴുതി സംവിധായകന്‍ ആയി ബിഗ് സ്‌ക്രീനിലേക്ക് രംഗപ്രവേശം നടത്തുന്ന ചിത്രമാണ് ”നേനു മീക്കു ബാഗാ കാവാല്‍സിന വാട്‌നി’. ഈ ചിത്രത്തിലെ ആദ്യ ഗാനമാണ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.. LAWYER PAPA എന്ന ഗാനം ഒരു താരംഗമാകുമെന്നാണ് പ്രതീക്ഷ. വിജയ് ചിത്രങ്ങളായ പോക്കിരി,ഷാജഹാന്‍,സുറ തുടങ്ങി തമിഴിലും തെലുങ്കിലുമായി ഒട്ടനവധി ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ള മണി ശര്‍മ്മയാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. തെലുങ്ക് യുവഗായകന്‍ റാം മിരിയാല പാടിയിരിക്കുന്ന ഈ ഗാനം ഒരു മാസ്സ് ഗാനമാണ്. ചിത്രത്തില്‍ ആറ് പാട്ടുകളുണ്ട്. രാജമൌലിയുടെ ബ്രഹ്മാണ്ട ചിത്രം RRR ന്റെ Audio Rights സ്വന്തമാക്കിയ T.SERIESനാണ് ഈ ചിത്രത്തിന്റെയും

തെലുഗ് ഇതിഹാസ സംവിധായകന്‍ കോടി രാമകൃഷ്ണയുടെ ബാനറില്‍ മകള്‍ കോടി ദിവ്യയാണ് നിര്‍മാണം. തെലുങ്ക് യുവതാരം കിരണ്‍ അബ്ബവാരം നായകനായെത്തുന്ന ചിത്രത്തില്‍ സഞ്ജന ആനന്ദ് ആണ് നായിക. മലയാളത്തില്‍ സിനിമ സംവിധാനം ചെയ്യാന്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് കാര്‍ത്തിക് ശങ്കറിന് തെലുഗില്‍ നിന്ന് അവസരം ലഭിക്കുന്നത്. ‘നേനു മീക്കു ബാഗാ കാവാല്‍സിന വാട്‌നി’ ഈ വര്‍ഷം അവസാനത്തോടെ തീയറ്ററുകളില്‍ എത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News