ചങ്ങനാശേരിയിലെ പ്രതിഷേധം സ്വാഭാവികം ; സതീശനെതിരെ രൂക്ഷ പ്രതികരണവുമായി ഐഎന്‍ടിയുസി

വി ഡി സതീശനെതിരെ രൂക്ഷ പ്രതികരണവുമായി ഐഎൻടിയുസി.ചങ്ങനാശേരിയിലെ പ്രതിഷേധം സ്വാഭാവികമെന്ന് നേതാക്കൾ.സതീശന്റെ പ്രസ്താവനയിൽ പാർട്ടി നേതൃത്വം നിലപാട് അറിയിക്കണമെന്നും ഐഎൻടിയുസി നേതൃയോഗത്തിൽ ആവശ്യം. സതീശന്റെ വിവാദ പ്രസ്താവനയിൽ കെ.സുധാകരനും കടുത്ത അതൃപ്തിയെന്ന് സൂചന.

വി.ഡി.സതീശന്റെ തുടരെ തുടരെയുള്ള അവഹേളനത്തിൽ അസ്വസ്ഥമാണ് ഐഎൻടിയുസി. സതീശന്റെ പ്രസ്താവനയിൽ പാർട്ടി നേതൃത്വം നിലപാട് അറിയിക്കണമെന്നാണ് ഐഎൻടിയുസി ആവശ്യം. ചങ്ങനാശേരിയിൽ സതീശനെതിരെ നടന്ന പ്രതിഷേധ പ്രകടനം സ്വാഭാവികമെന്ന് വിലയിരുത്തിയ ഐഎൻടിയുസി നേതൃയോഗം പ്രവർത്തകർക്കെതിരെ നടപടി എടുക്കേണ്ടതില്ലെന്നും തീരുമാനിച്ചു.

തിങ്കളാഴ്ച വാർത്താ സമ്മേളനത്തിൽ ഐഎൻടിയുസി സംഘടനയുടെ പ്രതിഷേധം പരസ്യമായി പ്രഖ്യാപിക്കും. അതേസമയം ഐഎൻടിയുസിക്കെതിരെയുള്ള പരസ്യനിലപാടിൽ വിഡി സതീശൻ ലക്ഷ്യംവയക്കുന്നത് പാർട്ടിക്കുള്ളിലെ നേതാക്കളെ കൂടിയാണ്.തനിക്കെതിരെയുള്ള പ്രതിഷേധങ്ങൾക്ക് പിന്നിൽ ചെന്നിത്തലയെന്ന് സതീശൻ സൂചന നൽകിയതും ഇതുകൊണ്ടാണ്.

ഔദ്യോഗിക വിഭാഗത്തിലെ പിളർപ്പും കെ.സുധാകരൻ ചെന്നിത്തലയെ ഒപ്പം കൂട്ടിയതിലുള്ള സതീശന്റെ പ്രതിഷേധത്തിന്റെ തുടർച്ച കൂടിയാണ്
ഐഎൻടിയുസി വിവാദം. കെ.സുധാകരൻ കെപിസിസി അധ്യക്ഷ പദവി ഏറ്റെടുത്തശേഷമാണ് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുമായി അത്ര രസത്തിൽ അല്ലാതിരുന്ന ആർ ചന്ദ്രശേഖരനെയും ഐൻടിയുസി നേതൃത്വത്തെയും കൂടുതൽ അടുപ്പിച്ചത്.

മാത്രമല്ല ഇപ്പോൾ കെ.സുധാകരന്റെ അടുത്ത അനുയായി കൂടിയാണ് ചന്ദ്രശേഖരൻ. നിലവിലെ വിവാദങ്ങൾ സുധാകരനെതിയുള്ള സതീശന്റെ തുറന്ന പോരുകൂടി ആവുന്നത് അതുകൊണ്ടാണ്. ഐഎൻടിയുസിയെ തള്ളിപ്പറഞ്ഞതിൽ ഗ്രൂപ്പിന് അതീതമായി മുതിർന്ന നേതാക്കൾക്കെല്ലാം സതീശനെതിരെ രോഷമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News