ഇന്ത്യയില്‍ നിന്നും നേപ്പാളിലേക്കുള്ള ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം ഇന്ന്

ഇന്ത്യയില്‍ നിന്നും നേപ്പാളിലേക്ക് നേരിട്ടുള്ള ട്രെയിന്‍ സര്‍വീസിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദുബയും ചേര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. ന്യുദില്ലിയിലെ ഹൈദരാബാദ് ഹൗസില്‍ നിന്നുമാണ് ഉദ്ഘാടനം നടത്തുക.

2001 ലെ പ്രളയത്തില്‍ പാത തകര്‍ന്നതോടെയാണു ഈ റൂട്ടിലെ ഗതാഗതം നിലച്ചത്. ബിഹാറിലെ ജയനഗറില്‍ നിന്നു നേപ്പാളിലെ കുര്‍ത്തയിലേക്കുള്ള 34.5 കിലോമീറ്റര്‍ പാതയിലാണു പാസഞ്ചര്‍ സര്‍വീസ് ആരംഭിക്കുന്നത്. പദ്ധതിക്കായി വിദേശകാര്യ മന്ത്രാലയം 784 കോടി രൂപ അനുവദിച്ചിരുന്നു. രണ്ടാം ഘട്ടത്തില്‍ കുര്‍ത്തയില്‍ നിന്നു ബിജാല്‍പുരയിലേക്കും മൂന്നാം ഘട്ടത്തില്‍ ബിജാല്‍പുരയില്‍ നിന്നു ബര്‍ദിബാസിലേക്കും പാത നീട്ടും. ഇന്ത്യന്‍ റെയില്‍വേയാണു നിര്‍മാണം. കൊങ്കണ്‍ റെയില്‍വേ 10 ഡെമു കോച്ചുകള്‍ നേപ്പാളിനു കൈമാറി. ബ്രിട്ടിഷ് ഭരണകാലത്ത് 1935 ല്‍ ജയനഗറില്‍ നിന്നു ബിജാല്‍പുരയിലേക്കു ട്രെയിന്‍ ആരംഭിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News