കൂടുതൽ ഒളിമ്പ്യൻമാരെ വളർത്തിയെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത് ; മുഖ്യമന്ത്രി

കൂടുതൽ ഒളിമ്പ്യൻമാരെ വളർത്തിയെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും കായിക നയം രൂപീകരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ .കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഫെഡറേഷൻ കപ്പ് അത് ലറ്റിക് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .

ഫെഡറേഷൻ കപ്പ് അത് ലറ്റിക് മീറ്റ് കേരളത്തിന്റെ കായിക മേഖലയ്ക്ക് കരുത്താകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു . കൂടുതൽ ഒളിമ്പ്യൻമാരെ വളർത്തിയെടുക്കുകയാണ് സർക്കാർ ലക്ഷ്യം. കായിക നയം രൂപീകരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാൻ നമുക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കായിക മേഖലയുടെ വളർച്ചയ്ക്ക് എല്ലാ സഹായവും സർക്കാർ ഉറപ്പുവരുത്തുന്നുണ്ട്. കളിക്കളമില്ലാത്ത എല്ലാ പഞ്ചായത്തുകളിലും കളിക്കളങ്ങൾ യാഥാർത്ഥ്യമാക്കും. കായിക താരങ്ങളുടെ സംരക്ഷണം സർക്കാരിന്റെ ഉത്തരവാദിത്തമാണ്.

കഴിഞ്ഞ സർക്കാർ 550 ഓളം നിയമനങ്ങൾ നടത്തി.അർഹരായ താരങ്ങളുടെ ജോലി സർക്കാർ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News