സില്‍വര്‍ലൈനില്‍ നിന്ന് പിന്നോട്ടില്ല; ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് കമ്പോള വിലയുടെ ഇരട്ടി നഷ്ടപരിഹാരമെന്ന് മുഖ്യമന്ത്രി

സിൽവർലൈനിൽ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് കമ്പോള വിലയുടെ ഇരട്ടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഓരോ പദ്ധതിയും നടപ്പിലാക്കേണ്ട സമയത്ത് നടപ്പിലാക്കണ്ടേയെന്ന് അദ്ദേഹം ചോദിച്ചു. നിക്ഷിപ്ത താൽപര്യക്കാർ തടസം നിൽക്കുമ്പോൾ അതിന് വളവും വെള്ളവും ഒഴിക്കുന്ന അവസ്ഥയിലേക്ക് മാധ്യമങ്ങൾ പോകരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വ്യാജ നിർമ്മിതികൾ ആവരുത് മാധ്യമ ധർമ്മം. അതൊക്കെ ജനങ്ങൾ വിശ്വസിക്കുമെന്ന് കരുതണ്ട. എങ്കിൽ ഞാനിന്ന് മുഖ്യമന്ത്രിയായി ഇവിടെ ഉണ്ടാകുമായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ജനങ്ങളെ അറിയിക്കേണ്ടവ അറിയിക്കുന്നുണ്ടോ എന്ന് സ്വയം പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

നുണയാണെന്ന് അറിഞ്ഞു കൊണ്ട് മാധ്യമങ്ങൾ പ്രചരിപ്പിക്കുകയാണ്.സത്യമല്ലെന്ന് ബോധ്യപ്പെട്ടാൽ തിരുത്താൻ തയ്യാറാവുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News