ലോകത്തെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് മുന്‍നിര ക്രൗഡ് സോഴ്സിംഗ് പ്ലാറ്റ്ഫോമായ ഹീറോ കൊളാബിന്റെ ആറാം പതിപ്പ് പ്രഖ്യാപിച്ചു. ‘ക്രിയേറ്റ് ചെയ്യുക, സഹകരിക്കുക’ എന്ന ദൗത്യവുമായിട്ടാണ് ചലഞ്ച് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഡിസൈന്‍ ചലഞ്ച് 3.0′ രണ്ട് വിഭാഗങ്ങളിലായാണ് നടക്കുന്നത്. ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് ഗ്രാഫിക്സും ലിവറിയും ഡിസൈന്‍ ചെയ്യാന്‍ പ്ലഷര്‍+, ഡെസ്റ്റിനി 125 എന്നീ തിരഞ്ഞെടുപ്പ് ഉണ്ടായിരിക്കും. അല്ലെങ്കില്‍ പ്ലെഷര്‍+, ഡെസ്റ്റിനി 125 എന്നിവയ്ക്കായി ഒരു ഹീറോ ടി-ഷര്‍ട്ട് രൂപകല്‍പ്പന ചെയ്യണം .ഈ വെല്ലുവിളികളില്‍ ഒന്നില്‍ അല്ലെങ്കില്‍ രണ്ടിലും പങ്കെടുക്കാം. ഇന്ത്യയില്‍ ഉടനീളമുള്ള പങ്കാളികള്‍ക്ക് വേണ്ടി ചലഞ്ച് തുറന്നിരിക്കും. താല്പര്യമുള്ള വ്യക്തികള്‍ക്ക് ദി ഹീറോ കോളബ്‌സ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാനും അവരുടെ എന്‍ട്രികള്‍ സമര്‍പ്പിക്കാനും കഴിയും. എന്‍ട്രി സമര്‍പ്പിക്കേണ്ട അവസാന തീയതി 2022 ഏപ്രില്‍ 24 ആണ്.
ചലഞ്ചിന്റെ സമ്മാനം വിജയിയുടെ ഇഷ്ടപ്രകാരം ഒരു പുതിയ പ്ലഷര്‍+ അല്ലെങ്കില്‍ ഡെസ്റ്റിനി 125 സ്‌കൂട്ടര്‍ എന്നിങ്ങനെ ആയിരിക്കും. ഒന്നും രണ്ടും റണ്ണേഴ്സ് അപ്പുകള്‍ക്ക് ആമസോണ്‍ പേ വഴി യഥാക്രമം 20,000 രൂപ, 10,000 രൂപ എന്നീ വൌച്ചേഴ്സ് ലഭിക്കും. രണ്ട് ചലഞ്ച്കള്‍ക്കും വെവ്വേറെ വിജയികളെ തിരഞ്ഞെടുക്കും എന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.