അതിവേഗ റെയില്‍ പാതകള്‍ കേരളത്തിന്റെ വികസനത്തിന് ആവശ്യം: കെ വി തോമസ്

അതിവേഗ റെയില്‍വേ പാതകള്‍ കേരളത്തിന്റെ വികസനത്തിന് അത്യാവശ്യമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. ഭൂമി ഏറ്റെടുക്കുമ്പോള്‍ ഏതിര്‍പ്പുകള്‍ സ്വഭാവികമാണ്. വികസന കാര്യങ്ങളില്‍ താന്‍ രാഷ്ട്രീയം കാണുന്നില്ലെന്നും കെ വി തോമസ് കൈരളി ന്യൂസിനോട് പറഞ്ഞു.

വികസന പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ പ്രതിഷേധങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ അതില്‍ അമിതമായ രാഷ്ട്രീയം വരാന്‍ പാടില്ലെന്നും മുന്‍ എംപി കൂടിയായ കെ വി തോമസ് പറഞ്ഞു. അതിവേഗ റെയില്‍ പാതകള്‍ കേരളത്തിന്റെ വികസനത്തിന് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ഒരു കാരണവശാലും കെ റെയില്‍ നടപ്പാക്കാന്‍ സമ്മതിക്കില്ലെന്ന് വി ഡി സതീശനടക്കം പിടിവാശി തുടരുമ്പോഴാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ കെ വി തോമസിന്റെ പ്രതികരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here