ആഗോളതലത്തില്‍ പ്രകൃതിവാതകത്തിന്റെ വിലകുതിച്ചുയരുന്നതിനനുസൃതമായി ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന പ്രകൃതി വാതകങ്ങളുടെയും വില കുത്തനെ വര്‍ധിപ്പിച്ചു. എല്‍എന്‍ജിയുടെ വില ഇരട്ടിയിലേറെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഒഎന്‍ജിസിയുടെ വാതക വില മില്യന്‍ മെട്രിക് ബ്രിട്ടിഷ് തെര്‍മല്‍ യൂണിറ്റിന് (എംഎംബിടിയു) 2.90 ഡോളറായിരുന്നത് 6.10 ഡോളറായി ഉയരും. റിലയന്‍സ് ബ്ലോക്കില്‍ നിന്നുള്ള വാതകത്തിന്റെ വില 6.13 ഡോളറില്‍ നിന്ന് 9.92 ഡോളറായി ഉയരും. രാസവളം, വൈദ്യുതി ഉല്‍പാദന ശാലകള്‍ക്കും ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും വര്‍ധന തിരിച്ചടിയാകും. വാഹന ഇന്ധനമായ സിഎന്‍ജിക്കും പാചക ആവശ്യത്തിനുള്ള പിഎന്‍ജിക്കും വില വര്‍ധിച്ചു കഴിഞ്ഞു.
ചെറിയ ഇടവേളക്കു ശേഷം കേരളത്തിലും സിഎന്‍ജി വില കൂടിയിട്ടുണ്ട്. ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് (ഐഒഎജിപിഎല്‍) വാതകം ലഭ്യമാക്കുന്ന ജില്ലകളില്‍ കിലോഗ്രാമിന് 7 – 9 രൂപയും എജി ആന്‍ഡ് പി വിതരണം ചെയ്യുന്ന ജില്ലകളില്‍ 3 രൂപ വീതവും. ഐഒഎജിപിഎല്‍ വിതരണം ചെയ്യുന്ന ജില്ലകളും വിലയും: എറണാകുളം (80 രൂപ), തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, വയനാട് (82 രൂപ). എജി ആന്‍ഡ് പി വിതരണം ചെയ്യുന്ന ആലപ്പുഴയില്‍ 75.50 രൂപയും കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ 76.90 രൂപയുമാണു വില.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.