ജസ്റ്റിസ് കെ.ടി. തോമസ് കമ്മീഷന്‍ നിര്‍ദ്ദേശിച്ച ചര്‍ച്ച് ബില്‍ നിയമമാക്കണം

യാക്കോബായ സുറിയാനി ക്രിസ്ത്യാനികളുടെ വിശ്വാസവും അവകാശവും സംരക്ഷിക്കാന്‍ ജസ്റ്റിസ് കെ ടി തോമസ് കമ്മീഷന്‍ നിര്‍ദ്ദേശിച്ച ‘ബില്‍ 2022’ നിയമമാക്കണമെന്ന് ഓസ്ട്രേലിയായിലെ യാക്കോബായ സഭയുടെ ഭദ്രാസന കൗണ്‍സില്‍ കേരള സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

ആവശ്യമായ പരിഷ്‌ക്കരണങ്ങളോടെ നിര്‍ദിഷ്ട ചര്‍ച്ച് ബില്‍ 2020 നിയമമാക്കുന്നതിന് ആവശ്യപ്പെട്ടുകൊണ്ട് കേരള സര്‍ക്കാരിന് കത്ത് അയക്കുന്നതിനുള്ള ക്യാമ്പയിന്‍ ഓസ്ട്രേലിയയില്‍ താമസിക്കുന്ന എല്ലാ യാക്കോബായ ക്രിസ്ത്യാനികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് നടത്തുന്നതിന് ഭദ്രാസന കൗണ്‍സില്‍ നേതൃത്വം നല്‍കും.

എല്ലാ ഇടവകക്കാരില്‍ നിന്നും കത്തുകള്‍ പ്രാദേശിക പള്ളി ഓഫീസുകള്‍ വഴി ശേഖരിക്കാന്‍, 2022 മാര്‍ച്ച് 31 ന് മോര്‍ അത്താനാസിയോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്ത വിളിച്ചുചേര്‍ത്ത ഭദ്രാസന കൗണ്‍സില്‍ തീരുമാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News