ദക്ഷിണ കൊറിയയില്‍ സേനാവിമാനങ്ങള്‍ കൂട്ടിയിടിച്ച് 4 പേര്‍ മരിച്ചു

ദക്ഷിണ കൊറിയയിലെ സോളില്‍ പരീക്ഷണപറക്കലിനിടെ വ്യോമസേനാവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 4 പേര്‍ മരിച്ചു. ട്രെയിനി പൈലറ്റുകളും പരിശീലകരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടം നടന്ന സമയത്ത് വിമാനത്തിന്റെ പുറത്ത് കടന്നെങ്കിലും രക്ഷപ്പെടാന്‍ സാധിച്ചില്ല.

സചിയോണ്‍ നഗരത്തില്‍ നിന്നുമാണ് വിമാനങ്ങള്‍ പറന്നുയര്‍ന്നത്.പൊലീസും അഗ്നിശമനസേനയും നടത്തിയ തിരച്ചിലിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. പരിശീലനം നടത്തുന്ന എയര്‍ബേസിന്റെ 6 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News