കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ വികസനം; അതിവേഗം ഭൂമി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നീക്കം

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ അതിവേഗം ഭൂമി ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ മന്ത്രി വി.അബ്ദുറഹിമാനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. മന്ത്രി വി.അബ്ദുറഹിമാന്‍ തിങ്കളാഴ്ച മലപ്പുറത്ത് അടിയന്തര യോഗം വിളിക്കും. മലപ്പുറം കളക്ട്രേറ്റിലാണ് യോഗം ചേരുക. ഉദ്യോഗസ്ഥരും എം.പിമാരും എം.എല്‍.എമാരും യോഗത്തില്‍ പങ്കെടുക്കും.

റണ്‍വേയുടെ നീളം വര്‍ധിപ്പിക്കാതെ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാനാവില്ലെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചിരുന്നു. ഇതോടെയാണ് റണ്‍വേ വികസനത്തിന് അതിവേഗം ഭൂമി ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here