
ഗുജറാത്തില്‍ ചെറുനാരങ്ങയ്ക്ക പൊള്ളുന്ന വില. ചെറുനാരങ്ങയ്ക്ക് കിലോ 200 രൂപയാണ് മാര്‍ക്കറ്റില്‍ ഈടാക്കുന്നത്. 60 രൂപയില്‍ നിന്നുമാണ് ഇരട്ടിയിലേറെ വില വര്‍ധിച്ചത്. ലഭ്യതക്കുറവാണ് വില വര്‍ധയ്ക്കു കാരണം. പെട്ടന്നുള്ള വില വര്‍ധന കുടുംബ ബജറ്റിനെ ബാധിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൂട് വര്‍ധിക്കുന്ന സാഹചര്യം മുന്നില്‍കണ്ടു കൊണ്ടുള്ള മനപൂര്‍വ്വമായ വില വര്‍ധനയാണോ എന്നും ഉപഭോക്താക്കള്‍ സംശയം പ്രകടിപ്പിക്കുന്നണ്ട്. മറ്റു പച്ചക്കറികള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ വില അടുത്തൊന്നും കുറയില്ലെന്നാണ് വിപണിയില്‍ നിന്നും ലഭിക്കുന്ന വിവരം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here