ധീരജ് വധക്കേസ്; പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു

ധീരജ് വധക്കേസില്‍ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എട്ട് പ്രതികളുള്ള കേസില്‍ 500 പേജുള്ള കുറ്റപത്രമാണ് പോലീസ് സമര്‍പ്പിച്ചത്. കൊലപാതകം, കൊലപാതകശ്രമം, തെളിവു നശിപ്പിക്കല്‍, പട്ടികജാതി പട്ടികവര്‍ഗ പീഢന നിരോധന നിയമം എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഒന്നാം പ്രതി നിഖില്‍ പൈലിയൊഴികെ മറ്റെല്ലാവര്‍ക്കും ജാമ്യം ലഭിച്ചിരുന്നു. കേസില്‍ സുപ്രധാന തെളിവായ കത്തി കണ്ടെത്താനാകാത്തതിനാലാണ് തെളിവ് നശിപ്പിച്ചതിനുള്ള വകുപ്പ് കൂടി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജനുവരി പത്തിനായിരുന്നു ഇടുക്കി ഗവ: എഞ്ചിനീയറിംഗ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News