ഇന്ധനവില വര്‍ധനയുടെ ഉത്തരവാദികള്‍ കോണ്‍ഗ്രസും ബിജെപിയും: കോടിയേരി ബാലകൃഷ്ണന്‍

രാജ്യത്തെ ഇന്ധനവില വര്‍ധനയുടെ ഉത്തരവാദികള്‍ കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ്, ബിജെപി സര്‍ക്കാറുകളാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ സിപിഐ എം കേന്ദ്രകമ്മറ്റി ആഹ്വാനം ചെയ്ത പ്രതിഷേധന ദിനം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ധനവില ദിവസേന വര്‍ദ്ധിക്കുന്ന രാജ്യം ഇന്ത്യമാത്രമാണ്. നരസിംഹ റാവും മന്‍മോഹന്‍ സിംഗും വായ്‌പേയും നരേന്ദ്രമോദിയും ചേര്‍ന്നാണ് ഇന്ധനവില ഇത്രയധികമാക്കിയത്. പെട്രോള്‍ വില നിര്‍ണയിക്കാനുള്ള അധികാരം കോണ്‍ഗ്രസ് എണ്ണ കമ്പനികള്‍ക്ക് വിട്ടു കൊടുത്തപ്പോള്‍ ഡീസല്‍ വില നിര്‍ണയിക്കാനുള്ള അധികാരം ബിജെപി എണ്ണ കമ്പനികള്‍ക്ക് വിട്ടു നല്‍കി. എണ്ണ കമ്പനികള്‍ വില വര്‍ധിപ്പിക്കണമെന്ന് പറയുമ്പോള്‍ ഒപ്പിട്ട് നല്‍ക്കുന്ന പ്രധാനമന്ത്രിയായി മോദി മാറി. ഇതോടെ പ്രതിദിനം 10 കോടി രൂപ ബിജെപി അക്കൗണ്ടില്‍ എത്തുന്നു. പാവങ്ങളെ കൊള്ളയടിച്ച ഈ പണം ഉപയോഗിച്ചാണ് ബിജെപി തിരഞ്ഞെടുപ്പില്‍ വോട്ട് ബാങ്ക് സൃഷ്ടിച്ച് അധികാരത്തിലെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News