
സംസ്ഥാനത്തെ 168 ബിആര്‍സികളിലെയും ഓട്ടിസം സെന്ററുകളുടെ നിലവാരം മെച്ചപ്പെടുത്തുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഓട്ടിസം ബോധവത്കരണ ദിനവുമായി ബന്ധപ്പെട്ട് കിഴക്കേകോട്ടയിലെ സമഗ്ര ശിക്ഷാ കേരളം ഓട്ടിസം സെന്ററില്‍ അധ്യാപകരുമായും രക്ഷകര്‍ത്താക്കളുമായും ആശയവിനിമയം നടത്തുകയായിരുന്നു മന്ത്രി.
1484 സ്‌പെഷ്യല്‍ കെയര്‍ സെന്ററുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇവയുടെ പ്രവര്‍ത്തനവും കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടാകും. നടപ്പ് അധ്യയന വര്‍ഷം ഭിന്നശേഷി കുട്ടികള്‍ക്കായി നിലവില്‍ നടന്നു വരുന്ന പരിപാടികളോടൊപ്പം നൂതനമായ നിരവധി പരിപാടികളും സമഗ്ര ശിക്ഷാ കേരളത്തിന്റെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്തു നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് സ്വകാര്യ മേഖലയില്‍ 334 സ്‌പെഷ്യല്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രസ്തുത സ്‌കൂളുകളിലെ ഭൗതികവും അക്കാദമികമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടി 2019 – 20 വര്‍ഷം മുതല്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജ് നടപ്പിലാക്കുന്നുണ്ട്. സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജിന്റെ ഭാഗമായി ഓരോ ഗ്രേഡിലുമുള്ള ജീവനക്കാര്‍ക്ക് ഹോണറേറിയം, കണ്ടിജന്‍സി എന്നിവയ്ക്കും ഈ വര്‍ഷം മുതല്‍ കുട്ടി ഒന്നിന് യൂണിഫോമിനായി ആയിരം രൂപ വീതം അനുവദിച്ചു നല്‍കിയിട്ടുണ്ട്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജിനായി 45 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here