കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വെ വികസനം; ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മന്ത്രി അബ്ദുറഹ്മാന്‍

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വെ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ വേഗത്തിലാക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മന്ത്രി അബ്ദുറഹ്മാന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ച പ്രകാരമാണ് യോഗം വിളിച്ചുചേര്‍ക്കുന്നത്. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നത് പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് തിങ്കളാഴ്ച്ച മന്ത്രി വി. അബ്ദുറഹ്മാന്‍ ഉന്നതതല യോഗം വിളിച്ചത്.

റണ്‍വേ വികസനത്തിന് കരിപ്പൂരില്‍ 18.5 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുക്കണമെന്ന് വ്യോമയാന മന്ത്രാലയം നിയോഗിച്ച രണ്ടംഗ ഉന്നതതല സമിതിയുടെ ശുപാര്‍ശയുണ്ടായിരുന്നു. എയര്‍പോര്‍ട്ടിന്റെ സമ്പൂര്‍ണ്ണ വികസനത്തിന് ആവശ്യമായ മുഴുവന്‍ ഭൂമിയും ഏറ്റെടുക്കണമെന്ന് ജനപ്രതിനിധികളുടെ യോഗത്തില്‍ ആവശ്യം ഉയരുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഭൂമി ഏറ്റെടുക്കുന്നതുള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കേണ്ട കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ യോഗം വിളിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്. ഉച്ചക്ക് 12 മണിക്ക് മലപ്പുറം കളക്റ്റട്രേറ്റില്‍ ആവും യോഗം ചേരുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News