ഇന്ത്യ ഇറക്കുമതി ചെയ്യാന്‍ ആഗ്രഹിക്കുന്ന എന്തും തരാമെന്ന് റഷ്യ

ക്രൂഡ് ഓയിലടക്കം ഇന്ത്യ ഇറക്കുമതി ചെയ്യാന്‍ ആഗ്രഹിക്കുന്ന എന്തും കൈമാറാന്‍ തയ്യാറെന്ന് റഷ്യന്‍ വിദേശമന്ത്രി സെര്‍ജി ലാവ്റോവ്. ഇന്ത്യന്‍ വിദേശമന്ത്രി എസ് ജയ്ശങ്കറുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് ലാവ്റോവിന്റെ പ്രതികരണം. അസംസ്‌കൃത എണ്ണയും അത്യാധുനിക സൈനിക സാങ്കേതികവിദ്യയുമടക്കം ഇന്ത്യക്ക് നല്‍കാമെന്നാണ് വാഗ്ദാനം. നേരത്തേ ബാരലിന് 35 ഡോളറിന് എണ്ണ കൈമാറാന്‍ റഷ്യ തയ്യാറാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അമേരിക്കയുടെ പ്രത്യാഘാത മുന്നറിയിപ്പിനിടെയാണ് ലാവ്റോവ് ഇന്ത്യയിലെത്തിയത്.

ഉഭയകക്ഷി വ്യാപാരം രൂപ– റൂബിള്‍ അടിസ്ഥാനത്തിലാക്കുന്നതിനുള്ള ചര്‍ച്ച നടക്കുന്നുണ്ടെന്നും ലാവ്റോവ് സ്ഥിരീകരിച്ചു. ഡോളറിനെ മറികടക്കുകവഴി പാശ്ചാത്യലോകം ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ ആഘാതം കുറയ്ക്കാന്‍ ഇതിലൂടെ റഷ്യക്ക് കഴിയും.

എണ്ണയും പ്രകൃതിവാതകവും വേണമെങ്കില്‍ ഡോളറിനു പകരം റൂബിള്‍ നല്‍കണമെന്ന് യൂറോപ്യന്‍ രാഷ്ട്രങ്ങളോട് റഷ്യ ദിവസങ്ങള്‍ക്കുമുമ്പ് ആവശ്യപ്പെട്ടിരുന്നു. നടക്കുന്നത് യുദ്ധമല്ലെന്നും പ്രത്യേക സൈനിക നടപടിയാണെന്നുമായിരുന്നു ഉക്രയ്നുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ലാവ്‌റോവിന്റെ പ്രതികരണം. ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങള്‍ക്കുമേല്‍ അമേരിക്ക സമ്മര്‍ദം ചെലുത്തുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here